Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2021 5:28 AM IST Updated On
date_range 26 April 2021 5:28 AM ISTദേശീയ റോളർ സ്കേറ്റിങ്: ബാൽശ്രേയസിന് സ്വർണം; ലക്ഷ്മിക്ക് വെള്ളി
text_fieldsbookmark_border
പാലക്കാട്: റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഛണ്ഡിഗഢിലെ മൊഹാലിയിൽ നടത്തിയ ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിനുവേണ്ടി ബി.ജി. ബാൽശ്രേയസ് സ്വർണവും ലക്ഷ്‌മി എസ്. ദത്ത് വെള്ളിയും കരസ്ഥമാക്കി. റോളർ സ്‌കൂട്ടർ സീനിയർ, സബ് ജൂനിയർ വിഭാഗത്തിലാണ് ഇരുവരും മെഡൽ നേടിയത്. കോഴിക്കോട് നടന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ ഇതേ വിഭാഗത്തിൽ ഇരുവരും സ്വർണം നേടിയിരുന്നു. ആരോഗ്യ വകുപ്പ് വെക്ടർ കൺട്രോൾ യൂനിറ്റ് ഫൈലേറിയ ഇൻസ്പെക്ടർ പി.ആർ. ബാലഗോപാലിേൻറയും കനറാ ബാങ്ക് സർക്കിൾ ഓഫിസ് ഓഫിസർ എൽ. ഗീതയുടെയും മകനാണ് ബാൽശ്രേയസ്. കൃഷി അസിസ്റ്റൻറ് ജൂലിയുടെയും ഡി. സജിയുടെയും മകളാണ് ലക്ഷ്‌മി. സ്പീഡ് സ്കേറ്റിങ്, റോളർ ഹോക്കി സംസ്ഥാന അമ്പയർ പി.ആർ. ബാലഗോപാൽ മുഖ്യ പരിശീലകനായിട്ടുള്ള റോളർ സ്കേറ്റിങ് ക്ലബിലെ അംഗങ്ങളാണ് ഇവർ. p3 skating ബി.ജി. ബാൽശ്രേയസും വെള്ളി നേടിയ ലക്ഷ്‌മി എസ്. ദത്തും പരിശീലകൻ പി.ആർ. ബാലഗോപാലിനോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story