Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2021 5:28 AM IST Updated On
date_range 24 April 2021 5:28 AM ISTമാവുകൾ മുറിച്ച് കർഷകർ; കൂസലില്ലാതെ കൃഷിവകുപ്പ്
text_fieldsbookmark_border
alert കൊല്ലങ്കോട്: മാംഗോ സിറ്റിയെന്ന് പേരുകേട്ട കൊല്ലേങ്കാട് പ്രതിസന്ധിയിലായ കർഷകർ മാവുകൾ മുറിച്ചുനീക്കുന്നത് തുടരുേമ്പാഴും കൂസലില്ലാതെ കൃഷിവകുപ്പ്. കാലാവസ്ഥവ്യതിയാനം മൂലമുണ്ടായ വിളവ് കുറവും കീടങ്ങളുടെ ശല്യവും മൂലമാണ് മാവുകൾ മുറിച്ചുനീക്കുന്നതെന്ന് കർഷകർ പറയുന്നു. എന്നാൽ, കൃഷിവകുപ്പ് അധികൃതർ കർഷകരുമായി ബന്ധപ്പെടാനോ പ്രദേശം സന്ദർശിക്കാനോ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. വിവിധയിനങ്ങളിലായി 40,000 മെട്രിക് ടൺ മാങ്ങയാണ് ഒാരോ സീസണിലും മുതലമടയിൽ നിന്ന് മാർക്കറ്റിലെത്തുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 800 ഏക്കറിലെ മാവുകളിൽ വിളവ് കുത്തനെ കുറഞ്ഞതായി കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം ആയിരത്തിലധികം മാവുകളാണ് കർഷകർ മുറിച്ചുനീക്കിയത്. ഇത് തുടരുന്നതോടെ സംസ്ഥാനത്തിൻെറ കാർഷിക മേഖലയിൽ കാര്യമായ വരുമാനം നൽകിയിരുന്ന മുതലമടയിലെ മാവുകൃഷി ഇല്ലാതായേക്കുമോ എന്ന ഭയത്തിലാണ് കർഷക സംഘടനകളടക്കമുള്ളവർ. മാധ്യമ വാർത്തകളെ തുടർന്ന് മുതലമട കൃഷി ഓഫിസറോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടതായി ജില്ല കൃഷി െഡപ്യൂട്ടി ഡയറകടർ നൂറുദ്ദീൻ പറഞ്ഞു. ----------------------------------- തദ്ദേശീയമായി തൈകൾ ഉൽപാദിപ്പിക്കണമെന്ന് പാലക്കാട്: പ്രതിരോധശേഷിയുള്ള മാവുകൾ മുതലമടയിൽ തന്നെ ഉൽപാദിപ്പിക്കണമെന്ന് കർഷകർ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലധികമായി തമിഴ്നാട്ടിലെ ഒട്ടുമാവിൻ തൈകളാണ് മുതലമടയിൽ നടുന്നത്. ഇവ കരുത്തുകുറഞ്ഞതും ദീർഘകാലം കായ്ഫലം നൽകാത്തതുമാണ്. ഇതാണ് മാവുകൾ കൂട്ടമായി വെട്ടിനീക്കാൻ കാരണം. മുതലമടയിലെ മാവുകളെ ഉപയോഗപ്പെടുത്തി സങ്കരയിനം ഒട്ടുമാവിൻ തൈകൾ ഉൽപാദിപ്പിക്കാൻ കാർഷിക സർവകലാശാല തയാറാവണമെന്നാണ് കർഷകരുടെ ആവശ്യം. മുതലമട കേന്ദ്രീകരിച്ച് മാവിൻതൈകൾ ഉൽപാദിപ്പിച്ച് വിൽപന നടത്തുന്ന കൃഷിവകുപ്പിൻെറ കേന്ദ്രം സ്ഥാപിച്ചാൽ തൈകൾക്ക് തമിഴ്നാടിനെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story