Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2021 5:28 AM IST Updated On
date_range 23 April 2021 5:28 AM ISTഫണ്ട് വിനിയോഗം; ആലത്തൂർ ബ്ലോക്കിന് നേട്ടം
text_fieldsbookmark_border
ആലത്തൂർ: കഴിഞ്ഞ വർഷം വകയിരുത്തിയ വാർഷിക പദ്ധതി തുകയുടെ 108.58 ശതമാനം വിനിയോഗിച്ച് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്. മാർച്ച് അവസാനം സ്പിൽ ഓവർ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച അധിക തുക നിർവഹണ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തനം കൊണ്ടാണ് വിനിയോഗിക്കാൻ കഴിഞ്ഞതെന്ന് പ്രസിഡൻറ് രജനി ബാബു, വൈസ് പ്രസിഡൻറ് കെ.സി. ബിനു എന്നിവർ പറഞ്ഞു. സമയബന്ധിതമായി പദ്ധതി നിർവഹണം നടത്തി ഫണ്ട് വിനിയോഗിച്ചതിൽ സംസ്ഥാന ഗ്രാമവികസന കമീഷണർ അഭിനന്ദിച്ചതായി സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി, അസി. പ്ലാൻ കോഓഡിനേറ്റർ എ. ഉമ്മർ ഫാറൂക്ക് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story