Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 5:28 AM IST Updated On
date_range 21 April 2021 5:28 AM ISTവേനൽ മഴ; കാർഷിക മേഖലയിൽ ഉണർവ്
text_fieldsbookmark_border
വേനൽമഴ ലഭിച്ചത് ആശ്വാസമായി; നിലമൊരുക്കുന്നതിൽ കർഷകർ വ്യാപൃതർ കോട്ടായി: രണ്ടാം വിള കൊയ്തു കഴിഞ്ഞ് വരണ്ടു കിടക്കുന്ന വയലുകളിൽ കഴിഞ്ഞ ദിവസം ചെറിയ തോതിൽ വേനൽമഴ ലഭിച്ചത് ഏറെ ആശ്വാസമായി. ഊഷരമായിക്കിടക്കുന്ന വയലുകൾ ഉഴുതുമറിച്ച് അടുത്ത വിളയിറക്കുന്നതിന് മണ്ണൊരുക്കുന്ന തിരക്കിലാണ് കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ മേഖലയിലെ കർഷകർ. നിലം ഉഴുതുമറിച്ച് കാലിച്ചാണകം വിതറി വീണ്ടും ഉഴുതുമറിച്ച് ചാണകം മണ്ണിൽ ചേർക്കുകയാണ്. ഭൂരിഭാഗം കർഷകരും രാസവളത്തെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുമ്പോൾ കോട്ടായി മേഖലയിലെ കർഷകർ ഇന്നും പരമ്പരാഗത കൃഷിരീതിയായ ജൈവവളവും പ്രയോഗിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. അതിനാൽ ഉത്പന്നങ്ങളുടെ വിളവിലും നല്ല വർധനയുണ്ടെന്ന് കർഷകർ പറയുന്നു. പടം PE- PRY - 2: കോട്ടായി മേഖലയിൽ ഉഴുതുമറിഞ്ഞ വയലുകളിൽ ചാണകം വിതറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story