Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 5:28 AM IST Updated On
date_range 21 April 2021 5:28 AM ISTകുളിക്കടവിൽ മാലിന്യം
text_fieldsbookmark_border
പറളി: ദിനേന നൂറുകണക്കിനാളുകൾ അലക്കാനും കുളിക്കാനും എത്തുന്ന പുഴയിലെ കുളിക്കടവിലും പരിസരങ്ങളിലും വ്യാപകമായി മാലിന്യം തള്ളിയത് കടവിലെത്തുന്നവർക്ക് ദുരിതമായി. പറളി ഭാരതപ്പുഴയിൽ കടവത്ത് പഴയപാലത്തിനു സമീപത്തെ കുളിക്കടവിലും പരിസരത്തുമാണ് മലിന്യം തള്ളിയത്. മാലിന്യത്തിലെ ദുർഗന്ധത്തിനു പുറമെ ഈ ഭാഗത്ത് മാലിന്യം തിന്നാൻ എത്തുന്ന തെരുവുനായ്ക്കളും അപകട ഭീഷണിയാണ്. പ്ലാസ്റ്റിക് മാലിന്യവും ഗാർഹിക, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളവയും ഉൾപ്പെെട മാലിന്യ പ്രളയമാണിവിടം. പടം PE- PRY - 3 പറളിയിൽ ഭാരതപ്പുഴയിൽ പഴയപാലത്തിനു സമീപം കുളിക്കടവിലും പരിസരത്തും മാലിന്യം തള്ളിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story