Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനായാട്ടുസംഘങ്ങൾ...

നായാട്ടുസംഘങ്ങൾ സജീവമെന്ന്​​

text_fields
bookmark_border
കൊല്ലങ്കോട്: പറമ്പിക്കുളം, ആനമല, ചെമ്മണാമ്പതി പ്രദേശങ്ങളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് അന്തർ സംസ്ഥാന നായാട്ടുസംഘങ്ങൾ സജീവമെന്ന്​ നാട്ടുകാർ. കഴിഞ്ഞ രണ്ടു മാസത്തിനിടെ ആനമല, സേത്തുമട, വാൾപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ നായാട്ടുസംഘങ്ങളെ ആനക്കൊമ്പ്, പല്ല്, നഖം, പുലിത്തോൽ എന്നിവകളുമായി പിടികൂടിയിരുന്നു. തമിഴ്നാട് വനംവകുപ്പ് പിടികൂടിയ സംഘങ്ങളിൽനിന്ന്​ ലഭിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിൽ നായാട്ടു സംഘം തെന്മലയോര പ്രദേശങ്ങളിൽ എത്തുന്നതായി സ്ഥിരീകരിച്ചിരുന്നു. നായാട്ടിന്​ പുറമെ വനവിഭവങ്ങളുടെ അനധികൃത ശേഖരണങ്ങളും നടക്കുന്നതായും വിവരമുണ്ട്​. നായാട്ടുസംഘങ്ങളെ നിലക്കുനിർത്താൻ ഇടുക്കുപ്പാറ ഫോറസ്​റ്റ്​ സ്​റ്റേഷൻ ചെക്ക്​പോസ്​റ്റാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്​. ഇടുക്കുപ്പാറയിൽ ഒന്നര പതിറ്റാണ്ടിലധികമായി അടച്ചുപൂട്ടിയ നിലയിലാണ്​ ഫോറസ്​റ്റ്​ സ്​റ്റേഷൻ. വരുംദിവസങ്ങളിൽ ആവശ്യവുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്​ നാട്ടുകാരും പരിസ്ഥിതി സംഘടനകളും. PEW - KLGD: ചെമ്മണാമ്പതി റോഡിലുള്ള ഇടുക്കുപ്പാറ ഫോറസ്​റ്റ്​ സ്​റ്റേഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story