Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 5:28 AM IST Updated On
date_range 19 April 2021 5:28 AM ISTറമദാൻ വെളിച്ചം
text_fieldsbookmark_border
റഫീഖ് ദാരിമി ഖതീബ്, പുതുനഗരം ഷാഫി ജുമാമസ്ജിദ് ........... നോമ്പിൻെറ ചൈതന്യം ---------------- ജീവിതത്തിൽ കഠിന പരീക്ഷണങ്ങളിലൂടെയും ചിലപ്പോൾ വിശ്വാസികൾക്ക് കടന്നുപോകേണ്ടി വരും. ജീവിതത്തിൽ ഏറ്റവും പരീക്ഷണം നേരിടുന്നവരാര് എന്ന പ്രവാചകൻെറ അനുചരന്മാരുടെ ചോദ്യത്തിന് റസൂൽ നൽകിയ മറുപടി -അമ്പിയാക്കൾ, പിന്നെ അവരോടടുത്തവർ എന്നായിരുന്നു. ജീവിതത്തിൽ അതി കഠിന പരീക്ഷണങ്ങളിലൂടെയും വിശ്വാസിക്ക് കടന്നുപോകേണ്ടി വരും എന്നതിന് ഉദാഹരണമാണ് മുകളിലെ നബിവചനം. നോമ്പ് എന്നത് വിശ്വാസികൾക്ക് ആരാധനയും അതോടൊപ്പം വിശപ്പും ദാഹവും സഹിക്കുക എന്ന ഒരു പരീക്ഷയും കൂടിയാണ്. മാത്രവുമല്ല, നമ്മുടെ പൂർവികർ ഇതുപോലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അല്ലാഹു നമ്മെ സാന്ത്വനപ്പെടുത്തുന്നു. ഇതാണ് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത്. 'വിശ്വാസികളേ നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്വയുള്ളവരാകാവാൻ വേണ്ടി'. നോമ്പുകൊണ്ട് തഖ്വ അഥവ ഭക്തി ലഭിക്കുമെന്നത് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. ഈ ഭക്തി ലഭിച്ചവർക്കാണ് മുത്തഖീങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിനാണ് അന്തിമ വിജയം ലഭിക്കുക എന്ന് മറ്റൊരിടത്ത് ഖുർആൻ പറയുന്നുണ്ട്. ആ വിഭാഗത്തിൽ നമ്മെ എല്ലാവരെയും പടച്ചവൻ ഉൾപ്പെടുത്തട്ടെ. ഭക്തിക്കു വേണ്ടിയാവട്ടെ നമ്മുടെ നോമ്പുകൾ എന്ന് ആശംസിക്കുന്നു. pew rafeeq darimi: Photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story