Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2021 5:29 AM IST Updated On
date_range 18 April 2021 5:29 AM ISTകലാപഠന കോഴ്‌സ്
text_fieldsbookmark_border
പാലക്കാട്: കിള്ളിക്കുറുശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കലാപീഠത്തില്‍ ഓട്ടന്തുള്ളല്‍, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, മൃദംഗം എന്നീ ത്രിവത്സര കലാപഠന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ ഓഫിസില്‍നിന്ന് ലഭിക്കുന്ന ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. ഫോൺ: 9446530031, 9946027490. പമ്പ് ഓപറേറ്റര്‍ ഒഴിവ് പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിങ് കോളജില്‍ പമ്പ് ഓപറേറ്ററെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പമ്പ് ഓപറേറ്റര്‍ ട്രെയിനിങ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/ എന്‍.ടി.സി/ഐ.ടി.ഐ (ഇലക്ട്രിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയം അഭികാമ്യം. ഏപ്രില്‍ 21ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പൽ മുമ്പാകെ എത്തണം. അപേക്ഷ ലഭിച്ചിട്ടില്ല പാലക്കാട്: ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വിസിലെ മൂന്ന് തസ്തികകളിലേക്ക് 2020 ഡിസംബര്‍ 31ലെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ലൈബ്രേറിയന്‍ ഗ്രേഡ് നാല് (ബൈ ട്രാന്‍സ്ഫര്‍) കാറ്റഗറി നമ്പര്‍ 495/2020, 496/2020, 497/2020 എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിലാണ് അപേക്ഷകള്‍ ലഭിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story