Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:29 AM IST Updated On
date_range 16 April 2021 5:29 AM ISTഅംബേദ്കർ ജയന്തി ആഘോഷം
text_fieldsbookmark_border
അലനല്ലൂർ: കേരള ദലിത് ഫോറം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അലനല്ലൂരിലെ വിവിധ യൂനിറ്റുകളിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. നാട്ടുക്കലിൽ നടന്ന യോഗം സി.ഐ ഹിദായത്തുല്ല മാമ്പ്ര ഉദ്ഘാടനം ചെയ്തു. ദലിത് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി വി. മോഹൻദാസ് സംസാരിച്ചു. അലനല്ലൂരിൽ ടി.പി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. പാക്കത്ത് സുകുമാരൻ സംസാരിച്ചു. എടത്തനാട്ടുകര ഐ.ടി.സി യൂനിറ്റിൻെറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വി.പി. ഗിരിജ അധ്യക്ഷതവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് വി.പി. ഗിരീഷ്, ബാബു കരിമ്പനക്കാട്ടിൽ, മണികണ്ഠൻ വട്ടത്തൊടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story