Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTപണിതിട്ടും പണിതീരാതെ മാത്തൂരെ അയ്യങ്കാളി കല്യാണമണ്ഡപം
text_fieldsbookmark_border
മാത്തൂർ: പട്ടികജാതി ഫണ്ടിൽ നിന്ന് കോടിക്കണക്കിൽ രൂപ ചെലവഴിച്ച് പത്ത് വർഷം മുമ്പ് മാത്തൂർ പഞ്ചായത്തിലെ വെട്ടിക്കാട് നിർമിച്ച അയ്യങ്കാളി സ്മാരക കല്യാണമണ്ഡപം ഇനിയും തുറക്കാനായില്ല. വിജനമായ സ്ഥലത്ത് മണ്ഡപം നിർമിക്കുന്നതിൽ എതിർപ്പുമായി ആദ്യഘട്ടത്തിൽ തന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പട്ടികജാതി ഫണ്ട് ചെലവഴിക്കാൻ എന്തെങ്കിലും ഒരു പദ്ധതി എന്ന നിലക്കാണ് ആളൊഴിഞ്ഞ പ്രദേശമായ വെട്ടിക്കാട് പ്രദേശത്ത് കല്യാണമണ്ഡപം നിർമിച്ചതെന്നായിരുന്നു അന്ന് പ്രതിപക്ഷമായിരുന്ന കോൺഗ്രസുകാരുടെ ആക്ഷേപം. പട്ടികജാതി ഫണ്ട് കൊണ്ട് നിർമിച്ചതിനാൽ അവർക്കു മാത്രമേ മണ്ഡപം വാടകക്ക് അനുവദിക്കാൻ പാടുള്ളുവെന്ന വകുപ്പിൻെറ നിർദേശവും വെല്ലുവിളിയായി. ഇത് പ്രായോഗികമല്ലെന്ന് പഞ്ചായത്ത് ഭരണസമിതി മറുപടി നൽകി. അതിനുശേഷം ചർച്ചയിൽ മണ്ഡപം ആവശ്യക്കാർക്കെല്ലാം നൽകാനും പട്ടികജാതിക്കാർക്ക് വാടകയിൽ ഇളവ് കൊടുക്കാനും തീരുമാനമായി. എന്നാൽ പിന്നീട് മണ്ഡപത്തിൽ ആവശ്യമായ ഫർണിച്ചറുകളും പാത്രങ്ങളും ഇല്ലാത്തത് വെല്ലുവിളിയായി. മണ്ഡപത്തിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് നടപടിയായതായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. പ്രസാദ് അറിയിച്ചു. പടം - Email PE - PRY - 1 മാത്തൂർ വെട്ടിക്കാട് പ്രദേശത്ത് പത്ത് വർഷമായി അടഞ്ഞു കിടക്കുന്ന അയ്യങ്കാളി സ്മാരക കല്യാണ മണ്ഡപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story