Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിഷുവേല ആഘോഷിച്ചു

വിഷുവേല ആഘോഷിച്ചു

text_fields
bookmark_border
ആലത്തൂർ: പഴമ്പാലക്കോട് മാങ്ങോട്ട് കാവിലമ്മ ക്ഷേത്രത്തിലെ . ആറുദിവസം മുമ്പ് ദേശമന്ദത്ത് മുളം കൂറയിട്ടതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജയോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിച്ചത്. ആന എഴുന്നള്ളിപ്പ്, കുതിര എഴുന്നള്ളിപ്പ്, കേളി, തായമ്പക എന്നിവയായിരുന്നു മറ്റു പരിപാടികൾ. pew ezhunnallippu പഴമ്പാലക്കോട് വിഷുവേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ് അംബേദ്കർ ജന്മദിനാഘോഷം മണ്ണാർക്കാട്: മണ്ണാർക്കാട് അംബേദ്കർ പഠനകേന്ദ്രം ഡോ. ബി.ആർ. അംബേദ്‌കർ 130 ജന്മദിനാഘോഷവും ലോകവിജ്ഞാന ദിനവും നടത്തി. കോഓഡിനേറ്റർ എ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.എസ്. പയ്യ​െനടം ഉദ്​ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഉമ്മുസൽമ മുഖ്യപ്രഭാഷണം നടത്തി. പി. ശിവദാശൻ, ശിവൻ, സി.ആർ. രമണി എന്നിവർ സംസാരിച്ചു. അംബേദ്കർ പഠനകേന്ദ്രം പുരസ്കാരം പത്ര പ്രവർത്തനത്തിൽ ഡോക്​ടറേറ്റ് നേടിയ എം.കെ. ഹരിദാസിന് നൽകി. യാത്രയയപ്പ് നൽകി ശ്രീകൃഷ്ണപുരം: 33 വർഷകാലത്തെ സേവനത്തിനുശേഷം കുലിക്കിലിയാട് എ.എം.എൽ.പി സ്കൂളിൽനിന്ന്​ വിരമിക്കുന്ന പ്രധാനാധ്യാപിക പി. വസന്തകുമാരി ടീച്ചർക്ക് യാത്രയയപ്പ് നൽകി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉമ്മർ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.പി. അബ്​ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പഞ്ചായത്ത് അംഗവുമായ പി. മോഹനൻ മാസ്​റ്റർ മുഖ്യാതിഥിയായി. മാനേജ്മൻെറ് പ്രതിനിധി സി. വിശ്വനാഥൻ, മോഹനൻ, നന്ദകുമാർ, എം.പി. മോഹൻദാസ്, പി.കെ.സി. മാസ്​റ്റർ, അധ്യാപക സംഘടന പ്രതിനിധികൾ വാസു മാസ്​റ്റർ, സ്വഫ്​വാൻ മാസ്​റ്റർ, അൻവർ ശിഹാബ്, സജീവൻ, അബ്​ദുറഹ്മാൻ, രമ, മായ, സുമ, സത്യൻ, നാരായണൻകുട്ടി, പി.വി. മിനി, എം.പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. pew yathrayayappu കുലിക്കിലിയാട് എ.എം.എൽ.പി സ്കൂളിൽ നടന്ന യാത്രയയപ്പ് യോഗം ഉമ്മർകുന്നത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story