Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:30 AM IST Updated On
date_range 17 Feb 2021 5:30 AM ISTതാൽക്കാലിക ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധം
text_fieldsbookmark_border
മങ്കര: ഗ്രാമപഞ്ചായത്തിലെ നാല് താൽക്കാലിക ജീവനക്കാരെ പുറത്താക്കിയതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് സി.പി.എം മങ്കര ലോക്കൽ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പി അംഗത്തെ കൂട്ടുപിടിച്ച് വോട്ടിങ് നടത്തിയാണ് ഇവരെ പുറത്താക്കിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും ലോക്കൽ കമ്മിറ്റി പറഞ്ഞു. സെക്രട്ടറി സി.എം. അബ്ദുറഹ്മാൻ, ഇ.ആർ. ശശി, സി.കെ. ചെന്താമരാക്ഷൻ, ഇ.പി. സുരേഷ്, കെ.വി. രാമചന്ദ്രൻ, ഒഴിവാക്കപ്പെട്ട ജീവനക്കാരും പങ്കെടുത്തു. കോളജ് ഉദ്ഘാടനം: സി.പി.ഐയെ മാറ്റി നിറുത്തിയെന്ന് മണ്ണൂർ: പത്തിരിപ്പാലയിൽ ഉദ്ഘാടനം ചെയ്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൻെറ ഉദ്ഘാടന ചടങ്ങിലേക്ക് സി.പി.ഐയെ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാെണന്ന് മണ്ണൂർ ലോക്കൽ കമ്മിറ്റി. മറ്റു മുഴുവൻ പാർട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. നടപടി ശരിയല്ലെന്നും സി.പി.ഐ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്കൽ സെക്രട്ടറി തങ്കപ്പൻ, വി.കെ. കാളിദാസൻ, കെ.വി. മുഹമ്മദ്, കെ. വാസുദേവൻ, മണികണ്ഠൻ, ശിവദാസൻ, സുനീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story