Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2021 5:29 AM IST Updated On
date_range 17 Feb 2021 5:29 AM ISTഅപകടം വിെട്ടാഴിയാതെ ശിരുവാണി ജങ്ഷൻ
text_fieldsbookmark_border
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ഇടക്കുർശി-ശിരുവാണി ജങ്ഷനിലെ അപകടങ്ങൾ ഒഴിയുന്നില്ല. ശിരുവാണി സാഗർ അണക്കെട്ട് പ്രദേശത്തേക്കുള്ള മലയോര റോഡ്, പാലക്കാട് റോഡ്, മണ്ണാർക്കാട് റോഡ്, കനാൽ തീരപാത എന്നിവ സന്ധിക്കുന്ന പ്രധാന ജങ്ഷനാണിത്. വാഹന തിരക്കേറിയ സമയങ്ങളിൽ കൂട്ടിയിടിയും തർക്കവും പതിവാണ്. ഇരുചക്ര മുൾപ്പെടെയുള്ള വാഹനങ്ങളുടെ പെരുപ്പവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളിലും വില്ലനാവുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ജങ്ഷനിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും പല സ്ഥലങ്ങളിലാണ്. ഇതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇവിടെ ബസ്സ്റ്റോപ്പ് പുനർ നിർണയിക്കുകയും രണ്ട് ദിശകളിലും അടയാള ബോർഡുകളും സ്ഥാപിക്കുകയും ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. പടം) KL KD Edakurusi ദേശീയപാത ശിരുവാണി ജങ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story