Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിറ ബ്രാൻഡ്​​ അരി...

നിറ ബ്രാൻഡ്​​ അരി വിൽപനക്കെത്തി

text_fields
bookmark_border
ആലത്തൂർ: നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി 'നിറ' സ്വന്തം പേരിൽ അരിയുമായി വിപണിയിലേക്ക്. പരിസ്ഥിതി സൗഹൃദ രീതിയിൽ ഉദ്പാദിപ്പിച്ചെടുത്ത മട്ട അരിയും വെള്ളപ്പൊക്കത്തിനെ പ്രതിരോധിക്കാൻ തരിശുനിലത്ത് കൃഷിയിറക്കിയ സിഗപ്പി നെല്ലിൽ നിന്നുള്ള ഇഡലി അരിയുമാണ് നിറ പുറത്തിറക്കിയത്. കിലോക്ക്​ 60 രൂപ നിരക്കിലാണ് രണ്ട് ഉത്പന്നങ്ങളും വിപണിയിലെത്തുന്നത്. ആലത്തൂർ ബസ് സ്​റ്റാൻഡിലുള്ള നിറ ഇക്കോ ഷോപ്പിലാണ് അരി വിൽക്കുന്നത്. അരിയുടെ വിപണന ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി. ശ്രീധരൻ ഏറ്റുവാങ്ങി. കെ.ഡി. പ്രസേനൻ എം. എൽ.എ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story