Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:34 AM IST Updated On
date_range 16 Feb 2021 5:34 AM ISTഅനുസ്മരണവും പുസ്തക പ്രകാശനവും
text_fieldsbookmark_border
അലനല്ലൂർ: നാടക, കഥകളി നടനും, കലാസമിതി അംഗവുമായിരുന്ന കെ.എൻ. സുദേവനെ അലനല്ലൂർ കലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ലോക്ഡൗൺ സമയത്ത് കലാസമിതിയിലെ അംഗങ്ങൾ തയാറാക്കിയ സാഹിത്യസമാഹാരത്തിൻെറ 'നേരമ്പോക്ക്' പ്രകാശനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഹംസ അധ്യക്ഷത വഹിച്ചു. 'നേരമ്പോക്ക്' പ്രകാശനം ബ്ലോക്ക് പഞ്ചായത്തംഗം ബഷീർ തെക്കൻ നിർവഹിച്ചു. നാടക സംവിധായകൻ നരിപ്പെറ്റ രാജു അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ പി. നാസർ, ബി.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമൃതപ്രിയ എന്നിവരെയും കലാസമിതി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ വി. അബ്ദു സലീമിനെയും ആദരിച്ചു. പാക്കത്ത് റഫീക്കിൻെറ ശേഖരത്തിലുണ്ടായിരുന്ന ഭാഷാ പുസ്തകങ്ങൾ കലാസമിതിക്ക് സംഭാവന നൽകി. സജിത് കുന്നുമ്മൽ സ്വാഗതവും കെ.കെ. ഷനൂജ് നന്ദിയും പറഞ്ഞു. ഫോട്ടോ: അലനല്ലൂർ കലാസമിതി നടത്തിയ കെ.എൻ. സുദേവൻ അനുസ്മരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത നിർവഹിക്കുന്നു File Name:pew Alanallur anusmaranam ചിരട്ടക്കുളം-വാക്കയിൽക്കടവ് റോഡ് തുറന്നു അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളം-വാക്കയിൽക്കടവ് റോഡ് തുറന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. ഫോട്ടോ: എടത്തനാട്ടുകര ചിരട്ടക്കുളം - വാക്കയിൽക്കടവ് റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു pew Alanallur chirattakulam road samarpanam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story