Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചുമട്ട് തൊഴിലാളി...

ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് യോഗം ഐ.എൻ.ടി.യു.സിയും ബി.എം.എസും ബഹിഷ്കരിച്ചു

text_fields
bookmark_border
*ചുമട്ടുതൊഴിലാളി സംയുക്ത സമരം 18ന് തൃശൂർ: ജില്ല ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് യോഗം ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾ ബഹിഷ്കരിച്ചു. ജില്ലയിൽ വിവിധയിടങ്ങളിലുള്ള ഒഴിവുകൾ നികത്തുന്നതിൽ യൂനിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയ തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. മറ്റ് ജില്ലകളിൽ യൂനിയനുകൾ സ്വീകരിക്കുന്ന പൊതുധാരണകളിൽ നടപ്പാക്കുന്നതിന് സി.ഐ.ടി.യു തടസ്സപ്പെടുത്തുന്നതായും യൂനിയനുകൾ ആരോപിച്ചു. ഐ.എൻ.ടി.യു.സി പ്രതിനിധി ഇ. ഉണ്ണികൃഷ്ണൻ, ബി.എം.എസ്. പ്രതിനിധി എം.കെ. ഉണ്ണികൃഷ്ണനുമാണ് ക്ഷേമബോർഡ്‌ യോഗം ബഹിഷ്കരിച്ചത്. ജില്ലയിൽ നിലവിൽ 312 ഒഴിവുകൾ ഉള്ളതിൽ 102 പേർ പകരക്കാരായി ജോലി നോക്കുകയാണ്. ബോർഡി​ൻെറയും സി.ഐ.ടി.യു.വി​ൻെറയും നിലപാട് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ 18ന് യോജിച്ച സമരം നടത്തുമെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ സുന്ദരൻ കുന്നത്തുള്ളി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story