Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 5:31 AM IST Updated On
date_range 13 Feb 2021 5:31 AM ISTകുറ്റകൃത്യ ഇരകൾക്കും ആശ്രിതർക്കും സ്വയം തൊഴിൽ സഹായം
text_fieldsbookmark_border
തൃശൂർ: കുറ്റകൃത്യങ്ങൾക്ക് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവർക്കും സ്വയം തൊഴിലിന് ധനസഹായത്തിന് സാമൂഹിക നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭാര്യക്കോ ഭർത്താവിനോ അവിവാഹിതരായ മക്കൾക്കോ ധനസഹായത്തിന് അപേക്ഷിക്കാം. റോഡപകടങ്ങളിൽ പരിക്കുപറ്റിയവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല. കുറ്റകൃത്യം നടന്ന് അഞ്ചുവർഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം. ധനസഹായം ഉപയോഗിച്ച് ആരംഭിക്കുന്ന തൊഴിൽ യൂനിറ്റ് മൂന്നുവർഷത്തിനുള്ളിൽ കൈമാറ്റം ചെയ്യുവാൻ പാടില്ല. പദ്ധതിയെ സംബന്ധിച്ചുള്ള വിശദവിവരങ്ങളും അപേക്ഷ ഫോറങ്ങളും അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല പ്രൊബേഷൻ ഓഫിസറുടെ ഓഫിസിൽ ലഭിക്കും. ഫെബ്രുവരി 19 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഫോൺ: 04872363999.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story