Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:30 AM IST Updated On
date_range 11 Feb 2021 5:30 AM ISTകാറിെൻറ ചില്ല് തകർത്ത് മോഷണം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
text_fieldsbookmark_border
കാറിൻെറ ചില്ല് തകർത്ത് മോഷണം; പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പാലക്കാട്: നഗരത്തിൽ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപം നിർത്തിയിട്ട കാറിൻെറ ചില്ല് തകർത്ത് ഒന്നരലക്ഷവും ഫോണും കവർന്ന സംഭവത്തിൽ അേന്വഷണം ഇതരസംസ്ഥാന മോഷ്ടാക്കളിലേക്ക്. സി.സി.ടി.വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ സംഘത്തെ പറ്റി കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. വിദഗ്ധ മോഷണ സംഘമാണ് സംഭവത്തിന് പിന്നിൽ. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മോഷണസംഘം ഉടൻ അറസ്റ്റിലായേക്കുമെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് എേട്ടാടെയാണ് നഗരത്തിൽ നിർത്തിയിട്ടിരുന്ന ഒറ്റപ്പാലം സ്വദേശി ആൻറണിയുടെ കാറിൻെറ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണും കവർന്നത്. ബാഗിൽ സൂക്ഷിച്ചിരുന്ന എ.ടി.എം കാര്‍ഡുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കാര്‍ നിര്‍ത്തിയിട്ടശേഷം ആൻറണി തുണിക്കടയിലേക്കുപോയ സമയത്ത് മോഷ്ടാക്കൾ കാറിൻെറ ചില്ല് തകർക്കുകയായിരുന്നുവെന്നാണ് പൊലീസിൻെറ അനുമാനം. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കള്‍ കവര്‍ന്ന ബാഗ് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. ബാഗിലുണ്ടായിരുന്ന പണവും രേഖകളും നഷ്ടപ്പെട്ടു. കാര്‍ നിര്‍ത്തിയിട്ട സ്ഥലത്തിന് സമീപം കാടുമൂടിക്കിടക്കുന്ന റെയില്‍വേയുടെ സ്ഥലം മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും വിഹാര േകന്ദ്രമായിരിക്കുകയാണെന്ന് സമീപത്തെ വ്യാപാരികൾ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story