Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:30 AM IST Updated On
date_range 11 Feb 2021 5:30 AM ISTപരിസ്ഥിതി ലോല മേഖല: മലയോര കർഷകരെ ദ്രോഹിക്കരുത് -സംരക്ഷണ സമിതി
text_fieldsbookmark_border
പാലക്കാട്: വനഭൂമികൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്ത് മലയോര കർഷകരെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിൻമാറണമെന്ന് ജില്ല കർഷക സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സൈലൻറ് വാലി േദശീയ ഉദ്യാനത്തോട് ചേർന്ന് പ്രഖ്യാപിക്കപ്പെട്ട പരിസ്ഥിതി ദുർബല മേഖലയിൽ വലിയ തോതിൽ കൃഷിഭൂമിയും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൈലൻറ്വാലി കരട് വിജ്ഞാപനത്തിൽ ഒരു മാറ്റവും വരുത്താതെ അംഗീകാരം നൽകാൻ കേരളത്തിൻെറ ഭാഗത്തുനിന്ന് അനുമതി നൽകിയിരിക്കുകയാണ്. പറമ്പിക്കുളം വനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട േസാണിലും നിരവധി ജനവാസ മേഖലകളുണ്ട്. ജില്ലയിൽ 31 വിേല്ലജുകളിൽ വനനിയമങ്ങൾ നടപ്പാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതുജനങ്ങളുടെ ആശങ്ക അറിയിച്ചിട്ടും സർക്കാറും ജനപ്രതിനിധികളും ഒരു ഇടപെടലും നടത്താത്തത് പ്രതിഷേധാർഹമാണ്. കർഷക സംരക്ഷണ സമിതി ഭാരവാഹികളായ കെ.എം. മാത്യു, ജോൺ കൈതമറ്റം, അഡ്വ. കെ.ടി. തോമസ്, ജോസ് വടക്കഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story