Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:33 AM IST Updated On
date_range 10 Feb 2021 5:33 AM ISTചേരികുളത്തിൽ ചളിയും പായലും നിറഞ്ഞു
text_fieldsbookmark_border
മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ പാലക്കീഴിന് സമീപത്തെ ചേരികുളം അവഗണനയിൽ. പുഴയും വലിയ ജലലഭ്യതയുള്ള പ്രധാന സ്രോതസ്സുകളും അന്യമായ ഉൾനാടൻ പ്രദേശത്ത് ദിവസേന നിരവധി വീട്ടുകാർ കുളിക്കുന്നതിനും അലക്കുന്നതിനും ആശ്രയിക്കുന്ന ചേരികുളം കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലാണ്. കുളത്തിൻെറ പാർശ്വഭിത്തി തകർന്ന ഭാഗം നന്നാക്കിയിട്ടില്ല. ഈ കുളത്തിൽ ചളിയും പായലും നിറഞ്ഞ് നികന്നതോടെ കുളം നാശത്തിലേക്ക് നീങ്ങുകയാണ്. പ്രധാന ജലസ്രോതസ്സുകളുടെ സംരക്ഷണ പദ്ധതിയിൽ, ഈ കുളത്തിലെ മാലിന്യവും ചളിയും നീക്കി സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കുളം നവീകരിക്കുന്നതിന് ഫണ്ട് ലഭിക്കുന്ന മുറക്ക് സത്വര നടപടി സ്വീകരിക്കുമെന്ന് മുണ്ടൂർ ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പടം) KL K D Cherikulam 1: ചളിയും പായലും നിറഞ്ഞ ചേരികുളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story