Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 5:33 AM IST Updated On
date_range 10 Feb 2021 5:33 AM ISTചാരിറ്റി കൂട്ടായ്മ
text_fieldsbookmark_border
pew6 മണ്ണാർക്കാട്: കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയറിനായി കുണ്ടളക്കാട് കൈത്താങ്ങ് അഞ്ച് എയർബെഡ് കൈമാറി. കോട്ടോപ്പാടം പഞ്ചായത്തിൽ 182 പേരെ പാലിയേറ്റിവിൻെറ കീഴിൽ പരിചരിക്കുന്നുണ്ട്, അതിൽ നൂറോളം പേര് സ്ഥിരം കിടപ്പ് രോഗികളാണ്. മെഡിക്കൽ ഓഫിസർ ഡോ. അബ്ദു കല്ലടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ജോർജ് വർഗീസ്, പാലിയേറ്റിവ് സിസ്റ്റർ റഹിയാനത്ത്, കൂട്ടായ്മ പ്രസിഡൻറ് ലത്തീഫ് രായീൻ മരക്കാർ, ഉമ്മർ ഒറ്റകത്ത്, ട്രഷറർ കാദർ തോട്ടാശ്ശേരി, ഉനൈസ്, നാസർ, റഷീദ്, അനിൽ, അൻഷാദ്, ഷൈജു, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു. പരുതൂര്‍ വായനശാല വായനോത്സവം ആനക്കര: പരുതൂര്‍ ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെൻറര്‍ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ 'വളരാം നമുക്ക് വായനയിലൂടെ' എന്ന പേരില്‍ ഹൈസ്‌കൂള്‍, യു.പി വിഭാഗം കുട്ടികള്‍ക്കായി വായനോത്സവം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.ടി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമസഭ ലക്കിടി: ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഗ്രാമസഭ ബുധനാഴ്ച വൈകീട്ട് മൂന്നിന് അകലൂർ വാരിയർ സമാജം ഹാളിൽ ചേരുമെന്ന് വാർഡംഗം ഗോവിന്ദൻ കുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story