Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊടുവായൂർ ടൗണിൽ...

കൊടുവായൂർ ടൗണിൽ രാത്രിയിലും ഗതാഗതക്കുരുക്ക്

text_fields
bookmark_border
കൊടുവായൂർ ടൗണിൽ രാത്രിയിലും ഗതാഗതക്കുരുക്ക്
cancel
കൊടുവായൂർ: കൊടുവായൂർ ടൗണിൽ രാത്രിയും ഗതാഗതക്കുരുക്കുണ്ടാവുന്ന സാഹചര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് നാട്ടുകാർ. ചിറ്റൂർ താലൂക്കിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായ കൊടുവായൂരിൽ രാത്രിസമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് നാട്ടുകാർക്ക് ദുരിതമായി. പുലർച്ച നാല് മുതൽ പച്ചക്കറി വിപണി സജീവമാകുന്ന കൊടുവായൂരിൽ അർധരാത്രി വരെ തിരക്ക് നിലനിൽക്കും. ചരക്ക് ഇറക്കുന്നതിനും കയറ്റുന്നതിനുമായി വാഹനങ്ങൾ തലങ്ങും വിലങ്ങുമായി നിർത്തിയിടുന്നത്​ നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തത് മിക്കപ്പോഴും ദുരിതമാകുന്നു. പാലക്കാട് റോഡ് ജങ്​ഷൻ, കുഴൽമന്ദം റോഡ് ജങ്​ഷനുകളിലാണ് ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാകുന്നത്. രാത്രി എട്ട്​ വരെ ഗതാഗത നിയന്ത്രണത്തിന് മൂന്ന് പൊലീസുകാരെ നിയമിക്കണമെന്ന ആവശ്യം നടപ്പാകാത്തതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story