Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത്​ ലീഗി​ലെ ഫണ്ട്​...

യൂത്ത്​ ലീഗി​ലെ ഫണ്ട്​ തിരിമറി ആരോപണം: പരാതി ലഭിച്ചാൽ അന്വേഷിക്കും- ​മന്ത്രി െക.ടി. ജലീൽ

text_fields
bookmark_border
'മുഇൗനലി തങ്ങളുടെ പ്രസ്​താവന തിരുത്തൽ വേണമെന്നതി​ൻെറ സൂചന' മലപ്പുറം: കശ്​മീരിലെ കഠ്​വയിൽ കൊല്ലപ്പെട്ട ബാലികയുടെ നീതിക്കായി യൂത്ത്​ ലീഗ്​ നടത്തിയ ഫണ്ട്​ സമാഹരണത്തിലെ തിരിമറി പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന്​ മന്ത്രി കെ.ടി. ജലീൽ മലപ്പുറത്ത്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുസ്​ലിംലീഗ്​ 2006ലെ അ​േത അവസ്ഥയിലേക്കാണ്​ തിരിച്ചുപോകുന്നത്​. പാർട്ടിയിൽ തിരുത്തൽ വേണമെന്നതി​ൻെറ തെളിവാണ്​ പാണക്കാട്​ കുടുംബാംഗവും യൂത്ത്​ ലീഗ്​ അഖി​േലന്ത്യ വൈസ്​ പ്രസിഡൻറുമായ മുഇൗനലി ശിഹാബ്​ തങ്ങളുടെ വേറിട്ട ശബ്​ദം. ഗുജറാത്ത്​ ഭൂകമ്പ ഇരകൾ, സുനാമി ബാധിതർ എന്നിവർക്കുള്ള ഫണ്ടുകളും മുസ്​ലിംലീഗ്​ വകമാറ്റി ചെലവഴിച്ചിരുന്നു. പിരിച്ച പണം ചെലവാക്കിയത്​ സംബന്ധിച്ച്​ ജനങ്ങളോട്​ പറയുന്നില്ലെങ്കിൽ പിരിക്കാൻ നിൽക്കരുത്​. ഹൈദരാബാദ്​ സർവകലാശാലയിൽ ആത്മഹത്യ ചെയ്​ത രോഹിത്​ വെമുലയുടെ കുടുംബത്തിന്​ സഹായം നൽകുമെന്നും ലീഗ്​ പ്രഖ്യാപിച്ചിരുന്നു. അവർക്ക്​ എത്ര തുക നൽകി, എങ്ങനെ നൽകി, എന്ന്​ നൽകി എന്നിവ വ്യക്തമാക്കണം. ലീഗി​ൻെറയോ യൂത്ത്​ ലീഗി​ൻെറയോ കൗൺസിലിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമല്ല. രശീതി പോലുമില്ലാതെ പള്ളികളിൽനിന്ന്​ ഉൾപ്പെടെയാണ്​ പിരിച്ചത്​. അതിനാൽ കണക്ക്​ ജനങ്ങ​േളാട്​ പറയാൻ ബാധ്യസ്ഥരാണ്​. ഫണ്ട്​ തിരിമറി ചോദിക്കാതിരിക്കാൻ പി.കെ.​ കുഞ്ഞാലിക്കുട്ടിയും എം.എസ്​.എഫ്​, യൂത്ത്​ ലീഗ് പ്രവർത്തകരും തമ്മിൽ കരാറിലേർപ്പെട്ടിരിക്കുകയാണ്​​. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഡൽഹിയിൽനിന്ന്​ തിരിച്ചെത്തി നിയമസഭയിലേക്ക്​ മത്സരിക്കുന്നതിനെ പിന്തുണക്കണമെന്നാണ്​ കരാർ. കുഞ്ഞാലിക്കുട്ടി ലക്ഷ്യം പൂർത്തിയാക്കിയാണോ തിരിച്ചെത്തുന്നതെന്ന് അദ്ദേഹം​ വ്യക്തമാക്കണം​. ജോലിയും കൂലിയുമില്ലാത്ത യൂത്ത്​ ലീഗ്​ നേതാക്കൾ വലിയ വീട്​ നിർമിച്ചതും വിദേശയാത്രകളും അന്വേഷിക്കണം. യു.ഡി.എഫ്​ ഘടകകക്ഷി നേതാക്കളുടെ വീട്ടിൽ മറ്റൊരു ഘടകകക്ഷി നേതാവ്​ പോകുന്നതിൽ തെറ്റില്ല. എന്നാൽ, ഒരിടത്ത്​ മാത്രം വീണ്ടും വീണ്ടും പോകുന്നത്​ ശരിയല്ല. ടി.എം. ​ജേക്കബി​ൻെറയും പി.ജെ. ജോസഫി​ൻെറയും എ.എ. അസീസി​ൻെറയും വീട്ടിൽ പോകാൻ ഇവർ തയാറാകണ​െമന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story