Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ്​.എം.എഫ്​...

എസ്​.എം.എഫ്​ തർത്തീബിന്​ തുടക്കം

text_fields
bookmark_border
തേഞ്ഞിപ്പലം: മുസ്‌ലിം സമൂഹത്തി​ൻെറ വിദ്യാഭ്യാസ, സാമൂഹിക, രാഷ്​ട്രീയ ഉയർച്ചയിൽ പണ്ഡിതരുടെ പങ്ക്​ വലുതാണെന്ന്​ എസ്.എം.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സുന്നി മഹല്ല്​ ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 110 മേഖലകളിലെ മഹല്ലുകളില്‍ നടപ്പാക്കുന്ന തര്‍ത്തീബ്-2021 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.സി. മായിന്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ്​ സെക്രട്ടറി അബ്​ദുസ്സമദ്​ പൂക്കോട്ടൂര്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, സി.ടി. അബ്​ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, കെ.എം. കുട്ടി എടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍, എ.കെ. ആലിപ്പറമ്പ്, കാടാമ്പുഴ മൂസ ഹാജി, പി.കെ. രായിന്‍ ഹാജി, സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. സലാം ഫൈസി മുക്കം സ്വാഗതവും അബ്​ദുറഹ്മാന്‍ പരുവമണ്ണ നന്ദിയും പറഞ്ഞു. mpg mt smf thartheeb2021 എസ്.എം.എഫ് തര്‍ത്തീബ്-2021 സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story