Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTപിന്നാക്ക കൂട്ടായ്മ വളർന്നുവരണം -ഹമീദലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി പാലക്കാട്: എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്ന വർത്തമാനകാലത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പിന്നാക്ക കൂട്ടായ്മകൾ വളർന്നുവരണമെന്ന് യാത്ര ലീഡറും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. വല്ലപ്പുഴ ചൂരക്കോട്ട് നടന്ന സ്വീകരണ സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം കെ.പി.സി. തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എൽ.എ സംസാരിച്ചു. ആലത്തൂരിലെ സ്വീകരണ സമ്മേളനം ഡോ. സരിൻ ഉദ്ഘാടനം ചെയ്തു. ഹസന്‍ പുത്തരിപ്പാടം അധ്യക്ഷത വഹിച്ചു. പിരായിരിയിൽ നടന്ന സ്വീകരണ സമ്മേളനം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. സത്താർ ഫൈസി കൊല്ലേങ്കാട് അധ്യക്ഷത വഹിച്ചു. ഷമീർ വാഫി മേപ്പറമ്പ് സ്വാഗതവും സ്വാദിഖ് മാത്തൂർ നന്ദിയും പറഞ്ഞു. pkg skssf എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രക്ക് പാലക്കാട് പിരായിരിയിൽ നല്‍കിയ സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story