Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാര്‍ഷിക യന്ത്രവത്​കരണ...

കാര്‍ഷിക യന്ത്രവത്​കരണ ഉപ പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
പാലക്കാട്​: കാര്‍ഷിക യന്ത്രവത്​കരണ ഉപ പദ്ധതി സംസ്ഥാനതല ഉദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതി വഴി ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്ത് മെഷീന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് മെഷീനുകളുടെ താക്കോല്‍ദാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. 37 വില്ലേജുകള്‍ സ്മാര്‍ട്ടാകുന്നു: നിര്‍മാണോദ്ഘാടനം ഇന്ന് പാലക്കാട്​: റീബിള്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 37 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ നിര്‍മാണോദ്ഘാടനം ബുധനാഴ്​ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ----------------------- 29 സ്‌കൂളുകള്‍ക്ക് കിഫ്ബി ഫണ്ട്; ശിലാസ്ഥാപനം ഇന്ന്​ പാലക്കാട്​: ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരുകോടി രൂപ വീതം കിഫ്ബിയില്‍നിന്നും 29 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. സ്‌കൂൾ​ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ ബുധനാഴ്​ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ---------------------- തൊഴിലവസര പദ്ധതി പാലക്കാട്​: വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരം കണ്ടെത്തി നല്‍കുന്നതിന് വ്യവസായ വകുപ്പ് സഹകരണ സംഘങ്ങള്‍ മുഖേന നടപ്പാക്കുന്ന നൂതന സംരംഭത്തി​ൻെറ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളവര്‍ ജില്ല വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ ബ്ലോക്കിലെ വ്യവസായ വികസന ഓഫിസറുമായോ ബന്ധപ്പെടണം. ഫോണ്‍ 0491 2505408, 0491 2505385. ------------------------------------- പി.ആര്‍.ഡിയില്‍ വിഡിയോ സ്ട്രിംഗര്‍ പാലക്കാട്​: ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപവത്​കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0491 2505329. -------------------------------------- പുകപരിശോധന കേന്ദ്രങ്ങൾ വാഹന്‍ സൈറ്റില്‍ അപ് ലോഡ് ചെയ്യണം പാലക്കാട്​: ജില്ലയിലെ പുകപരിശോധന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വാഹന്‍ സൈറ്റില്‍ ഉടന്‍ അപ് ലോഡ് ചെയ്യണമെന്ന്​ ആര്‍.ടി.ഒ അറിയിച്ചു. വിവരങ്ങള്‍ക്ക്: പാലക്കാട് - 8547639148, ആലത്തൂര്‍ - 8547639188, മണ്ണാര്‍ക്കാട് - 8547639189, ഒറ്റപ്പാലം - 8547639190, പട്ടാമ്പി - 8547639191, ചിറ്റൂര്‍ - 8281786072. --------------------------------- ടി.ബി സൻെററില്‍ റേഡിയോഗ്രാഫി മെഷീന്‍ സ്ഥാപിച്ചു പാലക്കാട്​: കേന്ദ്ര ടി.ബി ഡിവിഷന്‍ വഴി ലഭ്യമായ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന്‍ ജില്ല ടി.ബി സൻെററില്‍ സ്ഥാപിച്ചു. രാജ്യത്തെ ഒരു ടി.ബി സൻെററില്‍ ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ശെല്‍വരാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story