Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓണക്കിറ്റിലെ ശർക്കര;...

ഓണക്കിറ്റിലെ ശർക്കര; ഉപഭോക്താക്കൾ ആശങ്കയിൽ

text_fields
bookmark_border
പാലക്കാട്: ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ശർക്കയിൽ ഭൂരിഭാഗവും വിതരണയോഗ്യമല്ലെന്ന് പരിശോധന ഫലം വന്നതോടെ ശർക്കര വാങ്ങിയ ഉപഭോക്താക്കൾ ആശങ്കയിൽ. കോന്നി സി.എഫ്.ആർ.ഡി മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തി​ൻെറ അടിസ്ഥാനത്തിൽ പല ഡിപ്പോകളിലും വിതരണത്തിനെത്തിയത്​ മോശം ശർക്കരയെന്ന് തെളിഞ്ഞിരുന്നു. ഫലം വരുംമുമ്പേ ഇവ പലയിടത്തും ഉപഭോക്താക്കൾക്ക്​ നൽകിക്കഴിഞ്ഞിരുന്നു. കോനുപറമ്പൻ ട്രേഡേഴ്സ്, മാർക്കറ്റ്ഫെഡ് എന്നീ കമ്പനികളുടെ ശർക്കര ദേശീയ അംഗീകാരമുള്ള ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനുശേഷം മാത്രം സ്​റ്റോക് വരവുവെച്ചാൽ മതിയെന്നാണ് സപ്ലൈകോ മാനേജ്മൻെറ് ഡിപ്പോ മാനേജർക്ക് നൽകിയ നിർദേശം. കൊല്ലം ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പും വിജിലൻസ് ആൻറികറപ്ഷൻ ബ്യൂറോയും ചേർന്ന്​ നടത്തിയ പരിശോധനയിൽ ശേഖരിച്ച ശർക്കര വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഇവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഡിപ്പോ മാനേജർമാർക്കും ക്യു.ഐ ഓഫിസർക്കും സപ്ലൈകോ എ.ജി.എം. നിർദേശം നൽകി. ഒറ്റപ്പാലം ഡിപ്പോയിലേക്ക് എത്തിയ എ.വി.എൻ ട്രേഡേഴ്സി​ൻെറ മൂന്ന് ലോഡ് ശർക്കരയാണ് ഗുണമേന്മയില്ലാത്തതിനാൽ ഡിപ്പോ മാനേജർ കഴിഞ്ഞയാഴ്ച തിരിച്ചയച്ചത്​. ഈറോഡ് ആസ്ഥാനമായുള്ള എ.വി.എന്‍ ട്രേഡേഴ്സിന് 25.77 ലക്ഷം കിലോ ശര്‍ക്കരക്കാണ് സപ്ലൈകോ ഓർഡർ നൽകിയത്. ഇതേ സ്ഥാപനത്തി​ൻെറ ശർക്കരയാ‍ണ് ഒറ്റപ്പാലം, തൃശൂർ ഡിപ്പോകളിലെ കാർഡുടമകൾക്ക് നൽകിയിട്ടുള്ളത്. കണ്ണൂർ തളിപ്പറമ്പ് ഡിപ്പോയിൽ ഇറക്കിയ ശർക്കരയും വിതരണയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. നോർത്ത് മലബാർ ഡിസ്ട്രിക്റ്റ്​ കോഓപറേറ്റിവ് ലിമിറ്റിഡ് എന്ന സ്ഥാപമാണ് തളിപ്പറമ്പ്, പത്തനംതിട്ടയിലെ റാന്നി ഡിപ്പോയിലേക്ക് ശർക്കര നൽകിയത്. പുനലൂർ ഡിപ്പോയിൽ ശേഖരിച്ച ശർക്കരയും വിതരണയോഗ്യമല്ലെന്ന് പരിശോധയിൽ തെളിഞ്ഞിട്ടുണ്ട്. കോനുപറമ്പൻ ട്രേഡേഴ്സാണ് ഇവിടെ വിതരണം ചെയ്തത്. പരിശോധനക്കെടുത്ത ശർക്കര സാമ്പിളുകളിൽ അനുവദനീയമായ അളവിൽ കൂടുതൽ ഈർപ്പം, സുക്രോസി​ൻെറയും കൃത്രിമ നിറത്തി​ൻെറയും സാന്നിധ്യം, പൂപ്പൽ എന്നിവ കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ശർക്കരയിൽ 65 ലക്ഷത്തോളം കിലോ ശർക്കര വിതരണയോഗ്യമല്ലെന്നാണ് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നത്. 88 ലക്ഷത്തോളം കാർഡുടമകൾക്കാണ് ഓണക്കിറ്റ് നൽകുന്നത്. ഇതിനിടെ വിതരണം ചെയ്​ത ശർക്കരയിൽ ബീഡിക്കുറ്റിയും പുകയിലയും കണ്ടെത്തിയതും ചർച്ചയായിരുന്നു. വിവാദമായതോടെ ഒരുകിലോ ശർക്കരക്ക് പകരം ഒന്നരക്കിലോ പഞ്ചസാര നൽകി തടിതപ്പാനാണ് സപ്ലൈകോ മാനേജ്മൻെറി​ൻെറ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story