Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:43 AM IST Updated On
date_range 6 July 2020 1:43 AM ISTഅതിർത്തി കടത്ത് വ്യാപകം
text_fieldsbookmark_border
വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കുന്നു pew pkd11 വാളയാർ: വാളയാറിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുവരുന്ന അതിഥി തൊഴിലാളികൾ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു. പലരും മറ്റുള്ളവരുടെ കാർഡുകളും വ്യക്തതയില്ലാത്ത തിരിച്ചറിയൽ കാർഡുകളുമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു. വാഹനങ്ങളിൽ പരിശോധനകൾ കുറച്ചതിനാൽ ആളുകളെ സിറ്റിനടിയിൽ ഒളിപ്പിച്ചുകടത്താനും ശ്രമം നടക്കുന്നു. താൽക്കാലികമായ ജീവനക്കാരെയാണ് അതിർത്തിയിൽ പരിശോധനക്ക് നിയോഗിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മുൻപരിചയം കുറവായതിനാൽ ഇത്തരം തട്ടിപ്പുകൾ പിടിക്കാനും സാധിക്കുന്നില്ല. ഇത്തരത്തിൽ അനധികൃതമായി നിരവധി ആളുകൾ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുന്നുണ്ട്. MUST ............ ബേപ്പൂർ സുൽത്താനെ അനുസ്മരിച്ചു പട്ടാമ്പി: മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ ഓൺലൈൻ ബഷീർ ദിനാചരണം നടത്തി. പ്രിൻസിപ്പൽ ഷംസുദീൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ ബഷീർ ദിനത്തിൽ കുട്ടികളുമായി സംവദിച്ചു. ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, കഥാപാത്ര നിരൂപണം, ബഷീർ പുസ്തകമരം, ചിത്രരചന, പ്രശ്നോത്തരി എന്നിവയും നടന്നു. വൈസ് പ്രിൻസിപ്പൾ വിപിൻ അധ്യാപകരായ ബിന്ദു, പീതാംബരൻ, നീതു, നസീർ, സുമയ്യ, സെയ്ഫുൽ ഹക്ക്, നിഷാന, സഫീറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story