Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:35 AM IST Updated On
date_range 6 July 2020 1:35 AM ISTട്രിപ്പിള്‍ ലോക്ഡൗണ്‍: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന
text_fieldsbookmark_border
ചങ്ങരംകുളം: പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്ഡൗണിൻെറ ഭാഗമായി ജില്ല അതിർത്തിയിൽ പരിശോധന ശക്തമാക്കി പൊലീസ്. തൃശൂർ-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടവല്ലൂർ പാടത്ത് ചങ്ങരംകുളം പൊലീസും പെരുമ്പിലാവിൽ കുന്നംകുളം പൊലീസുമാണ് പരിശോധനക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന പാതയിൽനിന്ന് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തുകയും കോവിഡ് സുരക്ഷ നിർദേശങ്ങൾ നൽകിയും അനാവശ്യയാത്രക്കാരെ തിരിച്ച് അയക്കുകയുമാണ് ചെയ്യുന്നത്. ചങ്ങരംകുളം എ.എസ്.ഐ ഷിജുമോൻെറ നേതൃത്വത്തിലാണ് ജില്ല അതിർത്തിയിൽ പരിശോധന. ഫോട്ടോ: mp parishodana ജില്ല അതിർത്തിലെ പൊലീസ് പരിശോധന ഉണങ്ങിയ മരം കടപുഴകി വീണു വളാഞ്ചേരി: വൈക്കത്തൂർ പ്രദേശത്തെ ബംഗ്ലാവ് പറമ്പിലെ അപകട ഭീഷണി ഉയർത്തുന്ന ഉണങ്ങിയ മാവുകൾ വെട്ടിമാറ്റാൻ നടപടിയായില്ല. അതിനിടെ ഉണങ്ങിയ മരങ്ങളിൽ ഒന്ന് രണ്ട് ദിവസം മുമ്പ് കടപുഴകി വീണു. സംഭവസമയത്ത് സ്ഥലത്ത് കുട്ടികൾ ഉൾപ്പെടെ ആരും ഗ്രൗണ്ടിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ബ്രിട്ടീഷുകാരുടെ കാലത്ത് ട്രാവലേഴ്സ് ബംഗ്ലാവ് പ്രവർത്തിച്ചിരുന്ന, 53 സൻെറ് സ്ഥലമുള്ള ഇവിടെ പഴക്കംചെന്ന ധാരാളം മാവുകളുണ്ട്. ഇതിലുള്ള രണ്ട് മാവുകൾ ഏത് സമയവും വീഴാറായ അവസ്ഥയിലാണ്. ചെറിയ കുട്ടികൾ കളിക്കുന്നതും ഈ പറമ്പിലാണ്. തൊട്ടടുത്ത വീടുകൾക്കും ഉണങ്ങിയ മരങ്ങൾ ഭീഷണിയാണ്. മരങ്ങൾ വെട്ടിമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. [ഫോട്ടോ: mp maram വൈക്കത്തൂർ പ്രദേശത്തെ ബംഗ്ലാവ് പറമ്പിൽ കടപുഴകി വീണ മരം 'പൊലീസ് ഉദ്യോഗസ്ഥർക്കെതിെര നടപടി വേണം' ചങ്ങരംകുളം: ലോക്ഡൗൺ മറവിൽ യുവാവിനെ മർദിച്ച ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി എടുക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചിയ്യാനൂർ നീരോളിപ്പറമ്പിൽ ഖാലിദിൻെറ മകൻ റഫീഖാണ് ജില്ല പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. പ്രസിഡൻറ് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story