Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 2:08 AM IST Updated On
date_range 5 July 2020 2:08 AM ISTവാർഡിൽ കയറി ബഹളംെവച്ച യുവതിക്ക് കോവിഡ്
text_fieldsbookmark_border
ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽ കയറി ബഹളമുണ്ടാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവതിക്ക് കോവിഡ്. തൊടുപുഴ സ്വദേശിയായ 38കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഴ്സിങ് അസിസ്റ്റൻറ്, നാല് സെക്യൂരിറ്റി ജീവനക്കാർ, രണ്ട് ആശുപത്രി പി.ആർ.ഒമാരടക്കം ഏഴ് ജീവനക്കാർ ഹോം ക്വാറൻറീനിലായി. യുവതിയുടെ മാതാവ് തൊടുപുഴ സ്വദേശിനിയായ 68കാരി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. യുവതിയാണ് കൂട്ടിരിപ്പിനുള്ളത്. വ്യാഴാഴ്ച രാത്രി ഏഴിന് മാതാവിൻെറ ആരോഗ്യനില മോശമായതിനെത്തുടർന്ന് സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മകൾക്കും രോഗലക്ഷണം കണ്ടതോടെ ഐ.സി.യുവിൽ മാതാവിനൊപ്പം കഴിയാൻ നിർദേശിച്ചു. എന്നാൽ, തനിക്ക് രോഗമില്ലെന്ന് ഇവർ ശാഠ്യം പിടിച്ചു. നഴ്സുമാരും മറ്റും സാന്ത്വനിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ബലം പ്രയോഗിച്ചാണ് യുവതിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story