Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ പഠനോപകരണ കിറ്റ് ...

സൗജന്യ പഠനോപകരണ കിറ്റ് വിതരണം

text_fields
bookmark_border
ഏലംകുളം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ (കെ.എസ്.ടി.എം) സംസ്ഥാന വ്യാപകമായി നടത്തുന്ന ഹൃദയാക്ഷരം -2020 സൗജന്യ പഠനോപകരണ കിറ്റി​ൻെറ പഞ്ചായത്തുതല വിതരണോദ്ഘാടനം കുന്നക്കാവ് ജി.എൽ.പി സ്കൂളിൽ ജില്ല കമ്മിറ്റി അംഗം കെ. മുസ്തഫ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ കെ. മുഹമ്മദലി, നുസ്രത്ത് ടീച്ചർ, പി.കെ. അബ്​ദുസ്സമദ് മാസ്​റ്റർ എന്നിവർ ഏറ്റുവാങ്ങി. എൻ.കെ. ഷംസുദ്ദീൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. കെ. പങ്കജാക്ഷൻ മാസ്​റ്റർ, വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് സെക്രട്ടറി കെ. അബീർ അഹമ്മദ്, പി. സൽമ എന്നിവർ സംസാരിച്ചു. എ. സൽമ ടീച്ചർ സ്വാഗതവും കെ. നളിനി ടീച്ചർ നന്ദിയും പറഞ്ഞു. ബാഗ്, കുട, സ്​റ്റീൽ വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമൻെറ്​ ബോക്സ്, നോട്ട് ബുക്കുകൾ, പേനകൾ, മാസ്​ക്കുകൾ ഉൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഉന്നത വിജയികളെ ആദരിച്ചു ഏലംകുളം: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 22 കുട്ടികളെയും വെൽഫെയർ പാർട്ടി ഏലംകുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ്​ വി. അബ്​ദുറഹ്മാൻ, അഷ്റഫലി കക്കാട്ടിൽ, ടി.യു. നൗഷാദലി, സ്വാലിഹ് കുന്നക്കാവ്, അഡ്വ. എൻ. മസൂദലി, ഷാനവാസ് ഏലംകുളം, സി. മാസിൻ, വി. സാബിത്ത് തുടങ്ങിയവർ ഉപഹാരം നൽകി.
Show Full Article
TAGS:
Next Story