Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോവിഡ്: പ്രതിരോധം...

കോവിഡ്: പ്രതിരോധം ഊർജിതമാക്കി ചീക്കോട് പഞ്ചായത്ത്

text_fields
bookmark_border
must എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്തിലെ കുനിത്തലക്കടവിൽ കോവിഡ് സ്ഥിരീകരിച്ചയാൾ പലരുമായി സമ്പർക്കം പുലർത്തിയതിനാൽ പ്രദേശത്ത് കർശന പ്രതിരോധ പ്രവർത്തനവുമായി ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. സഹീദി​ൻെറ നേതൃതത്തിൽ താലൂക്ക്​ ദുരന്തനിവാരണ സേന പ്രദേശങ്ങൾ അണുവിമുക്തമാക്കി. ആളുകൾ കൂട്ടം കൂടുന്നത് വിലക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്ദീൻകുട്ടി ആഡംപുലാ​ൻെറ നേതൃതത്തിൽ സിസ്​റ്റർമാരായ സലോമി, ബിബി, ആശാവർക്കർമാരായ ജാസ്മിൻ, സുനീറ, ഷാജി എന്നിവരടങ്ങിയ ടീം രോഗിയുമായി അടുത്തിടപഴകിയവരുടെ വീടുകൾ സന്ദർശിച്ച്​ പാലിക്കേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉണ്ടെങ്കിൽ അവർ നിരീക്ഷണത്തിൽ ഇരിക്കേണ്ടതും വിവരം 9846120456 നമ്പറിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കേണ്ടതുമാണ്. എടവണ്ണപ്പാറയിൽ വാഴക്കാട് പോലീസി​ൻെറ നേതൃത്വത്തിൽ പ്രതിരോധ പ്രയർത്തനം ഊർജിതമാക്കി. കടകളിൽ വരുന്നവരുടെ മേൽ വിലാസമടങ്ങുന്ന രജിസ്​​േട്രഷൻ നർബന്ധമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story