Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്കൂൾ...

സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം: പാഠം പഠിച്ച് സപ്ലൈകോ

text_fields
bookmark_border
വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം: പാഠം പഠിച്ച് സപ്ലൈകോ തൃശൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചൊവ്വാഴ്​ച തുടങ്ങാനിരിക്കെ മുൻ അനുഭവങ്ങൾ പാഠമാക്കി സിവിൽ സപ്ലൈസ് കോർപറേഷ​ൻെറ മുന്നൊരുക്കം. നേര​േത്ത 85 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ അവശ്യകിറ്റ് നൽകുന്നതിൽ ഏറെ വീഴ്ചയും കാലതാമസവും ഉണ്ടായിരുന്നു. അന്ന്​ സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് കിറ്റ് ഒരുക്കിയത് സംബന്ധിച്ച പുകിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. സന്നദ്ധപ്രവർത്തകർക്ക് ചിലയിടങ്ങളിൽ പണം നൽകിയെങ്കിൽ മറ്റിടങ്ങളിൽ നൽകാത്തത് വിമർശനത്തിന് ഇടയാക്കി. അതുകൊണ്ടുതന്നെ ഇക്കുറി ദിവസവേതന പാക്കിങ് തൊഴിലാളികളെയും പാചകത്തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരെയും ഉപയോഗിച്ച്​ സ്കൂളുകളിൽ കിറ്റ് ഒരുക്കാനാണ് നിർദേശം. ഇവർക്ക് ഒരു പാക്കറ്റിന് 1.40 രൂപ നൽകാനും ധാരണയായിട്ടുണ്ട്. സ്കൂളുകൾ തുറക്കാത്തതിനാൽ വരുമാനം നിലച്ച പാചകത്തൊഴിലാളികൾക്ക് ആശ്വാസമാണ് ഇൗ നടപടി. 1000 മുതൽ 2000 വരെ കിറ്റ്​ മാത്രമേ ഒരു സ്കൂളിൽ ഒരുക്കേണ്ടതുള്ളൂ. അതിനാൽ സാമൂഹിക അകലം പാലിച്ച് കിറ്റ് ഒരുക്കാനും നിർദേശിച്ച പ്രകാരം ഇൗമാസം 20നകം വിതരണം പൂർത്തിയാക്കാനും കഴിയും. സമയം നീട്ടിനൽകാനും സാധ്യതയുണ്ട്. ഇങ്ങനെയാവുേമ്പാൾ സപ്ലൈകോ വിൽപനശാലകളിലെ പ്രവർത്തനം താളംതെറ്റുകയുമില്ല. ആവശ്യമായ സാധനങ്ങൾ സപ്ലൈകോ ഗോഡൗണുകളിൽ നിലവിലുണ്ട്. ബാക്കിയുള്ളവ ഇ-ടെൻഡർ മുഖേന മുഖ്യകാര്യാലയത്തിൽനിന്ന്​ താലൂക്ക് ഗോഡൗണുകളിൽ എത്തിക്കുന്നുണ്ട്. നേര​േത്ത ആവശ്യമായ സാധനങ്ങൾ പ്രാദേശികമായി വാങ്ങിയ വിഷയത്തിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. ഒപ്പം റേഷൻകടകളിലേക്ക് സൗജന്യകിറ്റ് എത്തിക്കാനുള്ള ഗതാഗതക്കൂലിയും വിൽപനശാലകൾക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിഹരിച്ചാണ് ഇക്കുറി ഭക്ഷ്യകിറ്റ് നൽകുന്നത്. പ്രീപ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി തലത്തിലായി സംസ്ഥാനെത്ത 30 ലക്ഷത്തിലധികം കുട്ടികൾക്കാണ് 10 ഇന വിഭവങ്ങൾ അടങ്ങിയ കിറ്റ്​ നൽകുന്നത്. ചെറുപയർ, കടല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, ആട്ട, പഞ്ചസാര, ഉപ്പ്, അരി, തുവരപരിപ്പ് എന്നിവയാണ്​ നൽകുക. അരി പ്രീപ്രൈമറിക്കാർക്ക് 1.2ഉം പ്രൈമറിക്കാർക്ക്​ നാലും യു.പി വിഭാഗത്തിന്​ ആറും കിലോ നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story