Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിയ്യൂർ അതിസുരക്ഷ ജയിൽ...

വിയ്യൂർ അതിസുരക്ഷ ജയിൽ പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ കോടതി

text_fields
bookmark_border
* കോടതിക്ക് പ്രത്യേക അധികാരങ്ങളില്ല * അനാവശ്യ ദേഹപരിശോധന പാടില്ലെന്നും നിർദേശം * രൂപേഷിനെ തൽക്കാലം സെൻട്രൽ ജയിലിൽനിന്ന്​ മാറ്റരുത്​ തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൻെറ പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ കോടതി വിമർശനം. ജയിൽ വകുപ്പിനെയും കോടതി വിമർശിച്ചു. മാവോവാദി നേതാവ് രൂപേഷ് നൽകിയ ഹരജിയിലാണ് നിരീക്ഷണം. അതിസുരക്ഷ ആവശ്യമുള്ള തടവുകാരനെന്ന നിലയിൽ രൂപേഷിനെ നേ​രത്തേ ഇവിടേക്ക്​​ മാറ്റിയിരുന്നു. എൻ.ഐ.എ കോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന്​ പിന്നീട്​ സെൻട്രൽ ജയിലിലാക്കി. അതിസുരക്ഷ ജയിലിനായി പ്രത്യേക നിയമ നിർമാണം നടത്താത്തതിനാൽ സാധാരണ ജയിലായി മാത്രമേ കാണാനാകൂ എന്ന് കോടതി വ്യക്തമാക്കി. സുരക്ഷയുടെ പേരിൽ ജയിലിൽ മാനുഷിക പരിഗണനയില്ലാത്ത പെരുമാറ്റമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടാകരുതെന്ന്​ ജഡ്ജി പി. കൃഷ്ണകുമാർ ഉത്തരവിൽ നിർദേശിച്ചു. ജയിലിൽ മനുഷ്യാവകാശ ലംഘനവും സുരക്ഷയുടെ പേരിൽ കടുത്ത മാനസിക, ശാരീരിക പീഡനവും നടക്കുന്നതായി കാണിച്ചാണ്​ രൂപേഷ്​ ഹരജി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയാണ്​ ഒരുതവണ വിചാരണക്ക് ഹാജരായത്​. കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് കൊണ്ടുപോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും പരസ്യമായി വസ്ത്രമഴിച്ചുൾപ്പെടെ ദേഹപരിശോധന നടത്തുന്നതും ശൗചാലയത്തോട് ചേർന്നും കാമറ സ്​ഥാപിച്ചതും രൂപേഷ് കോടതിയെ അറിയിച്ചിരുന്നു. തടവുകാരുടെ കക്കൂസും കുളിമുറിയും മറയ്​ക്കുന്ന വിധത്തിലാണ് കാമറ സജ്ജീകരിച്ചതെന്നും നിരോധിത വസ്തുക്കൾ കടത്തുന്നുണ്ടോയെന്ന പരിശോധന മാത്രമാണ് നടത്തുന്നതെന്നുമാണ്​ ജയിൽ വകുപ്പ് നൽകിയ മറുപടി. എന്നാൽ, ഈ വാദം കോടതി തള്ളി. അതിസുരക്ഷയിൽ കോടതിയിലെത്തിച്ച് തിരികെ കൊണ്ടുവരുന്ന അന്തേവാസിക്ക് നിരോധിത വസ്തുക്കൾ എവിടെനിന്ന് കിട്ടുെമന്നായിരുന്നു ചോദ്യം. കുളിമുറിയും കക്കൂസും മറയ്​ക്കുന്ന വിധത്തിലല്ല, ആ ഭാഗം വരാത്ത വിധം കാമറ ഘടിപ്പിക്കണമെന്ന്​ കോടതി നിർദേശിച്ചു. സാധാരണ ജയിലിൽ അന്തേവാസികൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവിടെ നൽകണമെന്നും രൂപേഷിനെ മറ്റൊരു ഉത്തരവ് വരെ സെൻട്രൽ ജയിലിൽനിന്ന്​ മാറ്റരുതെന്നും ഉത്തരവിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story