Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅബ്​ദുൽ ഗഫൂറിന്...

അബ്​ദുൽ ഗഫൂറിന് സംസ്ഥാന കഥാ പുരസ്കാരം

text_fields
bookmark_border
കാളികാവ്: സംസ്ഥാന സര്‍ക്കാറി​ൻെറ 2019-20 വര്‍ഷത്തെ എസ്.സി.പി.ഡബ്ല്യു.ഡി കലാസൃഷ്​ടികള്‍ക്കുള്ള മത്സരത്തില്‍ ചെറുകഥാ വിഭാഗത്തില്‍ എഴുത്തുകാരനും ഗാനരചയിതാവുമായ എന്‍. അബ്​ദുല്‍ ഗഫൂറി​ൻെറ 'കരിങ്കല്‍പ്പൂവ്' എന്ന ചെറുകഥാസമാഹാരം ഒന്നാം സ്ഥാനം നേടി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മലപ്പുറം ജില്ലയിലെ കൂരാട് മഞ്ഞപ്പെട്ടിയില്‍ നീലാമ്പ്ര മുഹമ്മദി​ൻെറയും ഫാത്തിമയുടെയും മകനായി ജനിച്ച അബ്​ദുല്‍ ഗഫൂര്‍ സ്കൂള്‍ പഠനകാലത്ത് 'അമ്മയെത്തേടി' എന്ന നോവലിലൂടെ എഴുത്തി​ൻെറ ലോകത്തേക്ക് കടന്നുവന്നയാളാണ്. അബ്​ദുൽ ഗഫൂറി​ൻെറ നാലാമത്തെ പുസ്തകമാണിത്. ചെറുപ്പം തൊട്ടേ, വളരെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും ഇച്ഛാശക്തികൊണ്ട് തരണം ചെയ്ത്​ വന്നിട്ടുള്ള എഴുത്തുകാരനാണ്. വാണിയമ്പലം ഗവ. ഹൈസ്കൂളില്‍ സീനിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ഗഫൂര്‍ പുതിയ രചനയുടെ പണിപ്പുരയിലാണ്. photo mn kkv Abdul gafoor mn kkk karinkal poov എസ്.സി.പി.ഡബ്ല്യു.പി.ഡി കലാസൃഷ്​ടികള്‍ക്കുള്ള സംസ്ഥാന തല ചെറുകഥ അവാർഡ് നേടിയ എൻ. അബ്​ദുൽ ഗഫൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story