Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകവളമുക്കട്ട...

കവളമുക്കട്ട ചക്കിക്കുഴി മാതൃക ഫോറസ്​റ്റ്​ സ്​റ്റേഷന്‍ സമുച്ചയം ഉദ്ഘാടനം

text_fields
bookmark_border
പൂക്കോട്ടുംപാടം: നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റേഞ്ചിലെ ചെയ്​തു. ചക്കിക്കുഴി ഫോറസ്​റ്റ്​ സ്​റ്റേഷന്‍ പരിധിയില്‍ തേക്ക് തോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉള്‍പ്പെടെ 3,58,315 ഹെക്ടര്‍ വനമാണുള്ളത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ്​ ഓഫിസറും മൂന്ന് സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍മാരും 12 ബീറ്റ് ഫോറസ്​റ്റ്​ ഓഫിസര്‍മാരും രണ്ട് ട്രൈബല്‍ വാച്ചര്‍മാരും ഉള്‍പ്പെടെ 18 പേരാണ് സ്​റ്റേഷനിലുള്ളത്​. ഭരണസൗകര്യാര്‍ഥം സ്​റ്റേഷന്​ കീഴില്‍ ടി.കെ കോളനി, അമരമ്പലം എന്നിങ്ങനെ രണ്ട് ക്യാമ്പ് ഷെഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018-19ലാണ് ചക്കിക്കുഴി ഫോറസ്​റ്റ്​ സ്​റ്റേഷന്‍ കോംപ്ലക്‌സി​ൻെറ നിർമാണം ആരംഭിച്ചത്. 87.47 ലക്ഷം രൂപ ചെലവൊഴിച്ചാണ് കെട്ടിട സമുച്ചയം നിർമിച്ചത്. വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.വി. അബ്​ദുൽ വഹാബ് എം.പി മുഖ്യാതിഥിയായി. പാലക്കാട് ഈസ്​റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്​റ്റ്​ കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്​റ്റ്​ കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍, പാലക്കാട് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്​റ്റ്​ കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്‍, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ വി. സജികുമാര്‍, നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ്, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വിശാരിയിൽ അസൈനാർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ mn PPM1 Chakkikuzhi forest station Minister K.Raju_1 mn PPM1 Chakkikuzhi forest station K.Raju_1 കവളമുക്കട്ട ചക്കിക്കുഴി മാതൃക ഫോറസ്​റ്റ്​ സ്​റ്റേഷന്‍ സമുച്ചയം വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു മൂച്ചിമലക്കാർക്ക് ഇനി ദാഹജലത്തിന് നെട്ടോട്ടമോടേണ്ട പൂക്കോട്ടുംപാടം: കവളമുക്കട്ട മൂച്ചിമലയിൽ വർഷങ്ങളായി കുടിവെള്ളക്ഷാമം അനുഭവിക്കുന്നവരുടെ പ്രശ്നത്തിന് പരിഹാരമായി. കായികതാരവും സാമൂഹിക പ്രവർത്തകയുമായ ഡോ. മജിസിയ ബാനുവി​ൻെറ ഇടപെടലിലൂടെയാണ് കുഴൽകിണർ കുഴിച്ച്​ ദാഹജലമെത്തിച്ചത്. മൂച്ചിമലയിലുണ്ടായിരുന്ന പൊതുകിണർ വേനൽ കാലത്ത് വറ്റിയതോടെ വെള്ളത്തിനുവേണ്ടി സമീപപ്രദേശങ്ങളെ ആശ്രയിക്കേണ്ട ഗതികേടിയിലായിരുന്നു ഇവിടെത്തെ ആറിലധികം കുടുംബങ്ങൾ. വീടുകൾ കുന്നിൻ മുകളിലായതിനാൽ കുഴൽകിണർ അല്ലാതെ കുടിവെള്ളത്തിന് മറ്റു മാർഗങ്ങളുമില്ല. ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ അധികൃതരിൽനിന്ന്​ പരിഗണന ലഭിച്ചില്ല. കുഴൽകിണർ നിർമിക്കാനാവശ്യമായ തുക കണ്ടെത്താനും കുടുംബങ്ങൾക്ക്​ പ്രയാസവുമായിരുന്നു. സ്ത്രീകളും കുട്ടികളും കടിവെള്ളത്തിന് ദുരിതമനുഭവിക്കുന്നത് ശ്രദ്ധയിൽപെട്ട അസൈൻ ചെറുകാട് എന്ന സാമൂഹിക പ്രവർത്തകൻ ഇവരുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനുവേണ്ടി മജിസിയ ബാനുവിനെ വിവരം അറിയിക്കുകയായിരുന്നു. അവർ ഈ ദൗത്യം അവർ ഏറ്റെടുക്കുകയും ഏതാനും അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയും ചെയ്യുകയായിരുന്നു. 370 അടിയോളം ആഴത്തിലാണ്​ കുഴൽ കിണർ നിർമിച്ചത്​. ഏകദേശം രണ്ട്​ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കിണറും അനുബന്ധ ഉപകരണങ്ങളും വാട്ടർ ടാപ്പുകളും സ്ഥാപിച്ചത്. മജിസിയ മൂച്ചിമലയിലെത്തി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസൈൻ ചെറുകാട്, അനീസ് കെ. ബാബു, പി.ടി. അബ്​ദുല്ല, അനീഷ് ഇരുമ്പുഴി, ഷാഹിദ് മാവുങ്ങൽ സിയാ കൈനോട്ട്, അൻവർ സാദത്ത് കൈനോട്ട് തുടങ്ങിയവരും സംബന്ധിച്ചു. ഫോട്ടോ mn PPM2 Moochimala Dr.Majiziya Banu_1_PPM2 Moochimala Dr.Majiziya banu mn PPM2 Moochimala Dr.Majiziya bhanu_1 കവളമുക്കട്ട മൂച്ചിമലയിൽ കുടിവെള്ള പദ്ധതി മജിസിയ ബാനു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story