Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചാലിശ്ശേരിയിൽ...

ചാലിശ്ശേരിയിൽ പിടിച്ചെടുത്ത വാഹനങ്ങൾ നീക്കം ചെയ്യുന്നു

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി പൊലീസ് സ്​റ്റേഷനിൽ വിവിധ കേസുകളിലായി പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ട് സൂക്ഷിച്ചതുമായ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്ത് തുടങ്ങി. കാലപ്പഴക്കമുള്ള ഓട്ടോറിക്ഷ, ലോറി, ജീപ്പ്, കാർ, ഗുഡ്​സ് ഓട്ടോ, ഒമിനി വാൻ തുടങ്ങി നാനൂറോളം വാഹനങ്ങളാണ് സ്​റ്റേഷൻ കോമ്പൗണ്ടിൽനിന്ന് മാറ്റുന്നത്. വലിയ വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് മാറ്റിയശേഷം ഗ്യാസ് വെൽഡിങ്​ ഉപയോഗിച്ച് ചെറുതാക്കിയാണ് കയറ്റി കൊണ്ടുപോകുന്നത്. പാലക്കാട് ജെ.കെ. സ്​റ്റീൽസ് എന്ന കമ്പനിയാണ് പഴയ വാഹനങ്ങൾ കൊണ്ടുപോകാൻ ടെൻഡർ എടുത്തത്. വിശാലമായ സ്ഥലസൗകര്യം ഉള്ളതിനാൽ തൃത്താല, പട്ടാമ്പി സ്​റ്റേഷനുകളിൽ നിന്നും മണൽ കേസുകളിലും മറ്റുമായുള്ള വാഹനങ്ങൾ അധികവും ചാലിശ്ശേരിയിലാണ് എത്തിച്ചിരുന്നത്. തുരുമ്പെടുത്ത വാഹനങ്ങളിൽ കാട്ടുവള്ളി പടർന്നും പൊന്തക്കാട് പിടിച്ചുമാണ് കിടന്നിരുന്നത്. ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമായിരുന്നു. സ്​റ്റേഷനിൽ എത്തുന്നവർക്ക് പോലും വാഹനങ്ങൾ കൂട്ടിയിട്ടത് ഭീഷണിയായിരുന്നു. (പടം -ചാലിശ്ശേരി പൊലീസ് സ്​റ്റേഷനിൽനിന്ന് പഴയ വാഹനങ്ങൾ കൊണ്ടുപോകുന്നു) chalissery police
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story