Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:40 AM IST Updated On
date_range 5 July 2020 1:40 AM ISTഐ.എൻ.ടി.യു.സി കലക്ടറേറ്റ് മാർച്ച്
text_fieldsbookmark_border
മലപ്പുറം: ഇന്ധന വിലവർധന പിൻവലിക്കുക, ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്ത ബസ് തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ധനസഹായം നൽകുക, വിവിധ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, കാരുണ്യ ചികിത്സ പദ്ധതി പുനഃസ്ഥാപിക്കുക, ഏലം പ്ലാേൻറഷൻ ഉൾപ്പെടെയുള്ള മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അസീസ് ചീരാൻതൊടി, എം.കെ. മുഹ്സിൻ, ഗോപീകൃഷ്ണൻ കോട്ടക്കൽ, അറക്കൽ കൃഷ്ണൻ, വിളയിൽ സുരേന്ദ്രൻ, ഹസൻ പുല്ലംകോട്, ഹരിദാസ് അങ്ങാടിപ്പുറം, കെ.ടി. ഗീത, നാസർ പടിഞ്ഞാറ്റുംമുറി എന്നിവർ സംസാരിച്ചു. m3 aslm1 intuc ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ കലക്ടറേറ്റ് മാർച്ച് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story