Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇൗ വർഷം...

ഇൗ വർഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ അടുത്ത ഹജ്ജിന്​ അവസരം നൽകാൻ സമ്മർദം വേണം -സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ പശ്ചാത്തലത്തിൽ ഇതര രാജ്യങ്ങളിലുള്ളവർക്ക്​ ഇൗ വർഷം ഹജ്ജ്​ തീർഥാടനം ഉണ്ടാവില്ലെന്ന്​ സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ച സാഹചര്യത്തിൽ ഇത്തവണ ഹജ്ജിന്​ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേർക്കും അടുത്ത തവണ അവസരം നൽകണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്താൻ വിവിധ മതസാമൂഹിക രാഷ്​ട്രീയ സംഘടനകളോട്​ സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി അഭ്യർഥിച്ചു. ഇൗ ആവശ്യമുന്നയിച്ച്​ സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി നേരത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും കേന്ദ്ര ഹജ്ജ്​ കമ്മിറ്റിക്കും നിവേദനം നൽകിയിരുന്നു. ഇത്​ നയപരമായി തീരുമാനിക്കേണ്ട വിഷയമാണെന്നും അതിനാൽ പെ​െട്ടന്ന്​ മറുപടി നൽകാനാവില്ലെന്നുമാണ്​ കേ​ന്ദ്രത്തിൽ നിന്ന്​ ലഭിച്ച മറുപടി. ഇൗ സാഹചര്യത്തിൽ വിവിധ തലങ്ങളിൽ നിന്ന്​ ആവശ്യമുയരേണ്ടതിനാലാണ്​ ഹജ്ജ്​ കമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്​. ഒന്നര ലക്ഷത്തോളം പേർക്കാണ്​ ഇത്തവണ ഇന്ത്യയിൽ നിന്ന്​ ഹജ്ജിന്​ അവസരം ലഭിച്ചിരുന്നത്​്​. ഇതിൽ 12,000 ഒാളം പേർ കേരളത്തിൽ നിന്നായിരുന്നു. ഒാൺലൈനായി ചേർന്ന യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ്​ ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എച്ച്.​ മുസമ്മിൽ ഹാജി, വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ, കടക്കൽ അബ്​ദുൽ അസീസ്​ മൗലവി, ബഹാവുദ്ദീൻ മുഹമ്മദ്​ നദ്​വി, മുഹമ്മദ്​ കാസിം കോയ, അനസ്​ഹാജി അരൂർ, പി.കെ. അഹമ്മദ്, എൽ.സുലൈഖ തുടങ്ങിയവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story