Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:25 AM IST Updated On
date_range 5 July 2020 1:25 AM ISTപരീക്ഷ കഴിഞ്ഞിട്ട് നാലുമാസം; എൽ.എസ്.എസ്, യു.എസ്.എസ് ഫലം പ്രസിദ്ധീകരിച്ചില്ല
text_fieldsbookmark_border
മലപ്പുറം: ഫെബ്രുവരി 29ന് നടത്തിയ എൽ.എസ്.എസ് (ലോവർ െസക്കൻഡറി സ്കോളർഷിപ്), യു.എസ്.എസ് (അപ്പർ സെക്കൻഡറി സ്കോളർഷിപ്) പരീക്ഷ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ല. മുൻ വർഷങ്ങളിൽ മേയ് പകുതിയോടെ ഫലം പ്രസിദ്ധീകരിച്ചിരുന്നു. എൽ.എസ്.എസ് പരീക്ഷ നാലാം ക്ലാസുകാർക്കും യു.എസ്.എസ് ഏഴാം ക്ലാസുകാർക്കുമാണ് നടത്തുന്നത്. നാലാം ക്ലാസുകാർക്ക് 1000 രൂപയും ഏഴാം ക്ലാസുകാർക്ക് 1500 രൂപയുമാണ് സ്കോളർഷിപ് തുക. സംസ്ഥാനത്ത് എൽ.എസ്.എസ് പരീക്ഷ ഒന്നര ലക്ഷത്തിനുമുകളിലും യു.എസ്.എസ് ഒരുലക്ഷത്തിനുമുകളിലും വിദ്യാർഥികൾ എഴുതിയിട്ടുണ്ട്. ശാസ്ത്ര, സാമൂഹിക വിഷയങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്നവരെയും ഉപജില്ല തലത്തിൽ കലാകായിക മത്സരങ്ങളിൽ വിജയിക്കുന്നവരെയുമാണ് പരീക്ഷക്ക് പരിഗണിക്കുന്നത്. എൽ.എസ്.എസ് പരീക്ഷ മൂല്യനിർണയം നടത്തുന്നത് അതത് ഉപജില്ലകളിലാണ്. അത് മാർച്ച് 10ന് മുമ്പ് പൂർത്തിയായിട്ടുണ്ട്. ഒ.എം.ആർ പരീക്ഷ ആയതിനാൽ യു.എസ്.എസ് മൂല്യനിർണയം നടത്തുന്നത് തിരുവനന്തപുരം പരീക്ഷ ഭവനിലാണ്. കോവിഡ് 19ൻെറ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം മൂല്യനിർണയം പൂർത്തിയായിട്ടില്ലെന്നാണ് വിവരം. യു.എസ്.എസ് പരീക്ഷയുടെ ഉത്തരസൂചിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എൽ.എസ്.എസ് പരീക്ഷയുടെ ഉത്തരസൂചിക രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഗവ./എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story