Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുളം നവീകരിച്ചു...

കുളം നവീകരിച്ചു നൽകിയാൽ തരിശ് പാടശേഖരങ്ങളിൽ കൃഷി വാഗ്ദാനവുമായി ക്ലബ്​ കൂട്ടായ്മ

text_fields
bookmark_border
കുളം നവീകരിച്ച്​ നൽകിയാൽ തരിശ് പാടശേഖരങ്ങളിൽ കൃഷി വാഗ്ദാനവുമായി ക്ലബ്​ കൂട്ടായ്മ ഒറ്റപ്പാലം: പാലപ്പുറം 19ാം മൈലിൽ നഗരസഭയുടെ അധീനതയി​െല 1.5 ഏക്കർ വിസ്തൃതിയുള്ള താമരക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. മീറ്റ്ന പാടശേഖര സമിതിയിലെ 300 ഏക്കർ കൃഷിക്ക് ജലസേചനത്തിന് സഹായകമായ വറ്റാത്ത കുളമാണ് അവഗണയിൽ നശിക്കുന്നത്. തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷിയിറക്കാൻ തയാറായി രംഗത്തുവന്ന ക്ലബ്​ 19 ചാരിറ്റി ആർട്സ് ആൻഡ്​​ സ്പോർട്​സ്​ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള താമരക്കുളം പുനരുദ്ധാരണ കമ്മിറ്റി രൂപവത്​കരിച്ച് ഇതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. കുളം നവീകരിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം സമർപ്പിച്ചതി​ൻെറ അടിസ്​ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതി​ൻെറ ഭാഗമായി ഷൊർണൂർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്​ഥൻ സ്​ഥലത്തെത്തി കുളം പരിശോധിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്ററും സംഘവും നേര​േത്ത കുളം സന്ദർശിച്ചിരുന്നു. വേനലി​ൻെറ മൂർധന്യത്തിൽ പോലും രണ്ടാൾ ഉയരത്തിൽ ജലസമൃദ്ധമായ കുളം മൂന്നുലക്ഷം രൂപ ചെലവിട്ട് 1987ലാണ് നവീകരിച്ചത്. പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളുമില്ലാതെ ചുറ്റുവശവുമുള്ള കരിങ്കൽ ഭിത്തികൾ തകർന്നും മണ്ണടിഞ്ഞും കുളം വികൃതമായി. നഗരസഭയിലെ 23, 24, 12, 18 എന്നീ വാർഡുകളിലുള്ളവർക്ക് ആശ്രയിക്കാവുന്ന കുളമാണിത്. പടവുകൾ ഉയർത്തി കുളത്തി​ൻെറ സംഭരണശേഷി വർധിപ്പിച്ച് വെള്ളം കൊണ്ടുപോകാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻറ്​ മുഹമ്മദ് സാജിത്, സെക്രട്ടറി സായ് കിരൺ എന്നിവരുടെ ആവശ്യം. പാലക്കാട്-കുളപ്പുള്ളി പാതയിൽ 50 മീറ്റർ മാത്രം അകലത്തിലുള്ള കുളം നവീകരിക്കുന്നപക്ഷം തരിശുനിലത്തിലെ കൃഷിക്ക് പുറമെ നഗരസഭയുടെ സ്വപ്ന പദ്ധതിയായ നീന്തൽക്കുളവും യാഥാർഥ്യമാക്കാനാകും. വേനലെത്തുന്നതോടെ മേഖലയിൽ അഗ്​നിബാധ പതിവാകുന്ന സാഹചര്യത്തിൽ ഫയർ ഫോഴ്സിന് ജലശേഖരണത്തിനും കുളം അനുഗ്രഹമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. pew kulam പാലപ്പുറം പത്തൊമ്പതാം മൈലിലെ താമരക്കുളം ആൻഡ്​​ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്​ഥൻ കുളം പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story