Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 9:29 PM GMT Updated On
date_range 1 July 2020 9:29 PM GMTമുസ്ലിം ലീഗ് പ്രതിഷേധ സമരം
text_fieldsbookmark_border
പൂക്കോട്ടുംപാടം: മുസ്ലിം ലീഗ് മനുഷ്യാവകാശ സംരക്ഷണ ദിന പ്രതിഷേധ സമരം അമരമ്പലം പഞ്ചായത്ത് തല ഉദ്ഘാടനം തട്ടിയേക്കൽ യൂനിറ്റിൽ നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡൻറ് പി.എം. സീതിക്കോയ തങ്ങൾ നിർവഹിച്ചു. അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കുണ്ടിൽ മജീദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് മുണ്ടശ്ശേരി, കെ.കെ. മുഹമ്മദ്, കെ. ഷെരീഫ്, ടി. കുഞ്ഞിമുഹമ്മദ്, എ.പി. സുനീജ്, ഒ. വിഷ്ണു, സഫീദ്, സഹദ്, സിറാജ് തുടങ്ങിയവർ സംസാരിച്ചു. പ്യൂപ്പിൾസ് വായനശാല ഓൺലൈൻ പുസ്തക പ്രകാശനം പൂക്കോട്ടുംപാടം: പ്യൂപ്പിൾസ് വായനശാല ഓൺലൈൻ പുസ്തക പ്രകാശനം സംഘടിപ്പിച്ചു. എഴുത്തുകാരൻ എൻ.എൻ. സുരേന്ദ്രൻെറ 'ദുരിതമഴ പെയ്യുമ്പോൾ' കവിത സമാഹാരത്തിൻെറ ഇംഗ്ലീഷ് പരിഭാഷ ഡൗൺപ്പോർ ഓഫ് മിസിരീസ്, മധുരം മലയാളം എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. അനിൽകുമാർ ഡേവിഡ് സമാഹാരം പ്രകാശനം ഉദ്ഘാടനം ചെയ്തു. കഥാകൃത്തുക്കളായ അഡ്വ. ബിജിലാൽ, കെ.എസ്. രതീഷ് എന്നിവർ പുസ്തകം പ്രകാശനം ചെയ്തു. ഡോ. കെ.ജി. തോമസ്, മണിലാൽ മുക്കട്ടുത്തറ എന്നിവർ പുസ്തക പരിചയം നടത്തി. പി.ജി. റീന, രാജീവ് ചെമ്മിണിക്കര, മുജീബ് റഹ്മാൻ കരുളായി, ടി.പി. ശശികുമാർ, രാജേഷ് അമരമ്പലം, കെ. രാജേന്ദ്രൻ, ഇ.ടി. ഗിരീഷ്, ടി.കെ. സതീശൻ, മുഹമ്മദ് കോയ കടവത്ത് തുടങ്ങിയവർ ഓൺലൈൻ സന്ദേശം നൽകി. വായനശാല പ്രവർത്തകരായ കെ.വി. ദിവാകരൻ, വി.കെ. പുരുഷോത്തമൻ, പി.ആർ.സി. നായർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story