Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:59 AM IST Updated On
date_range 2 July 2020 2:59 AM ISTട്രിപ്പിൾ ലോക്ഡൗൺ ജനങ്ങളുടെ ദുരിതം അകറ്റണം -ലീഗ്
text_fieldsbookmark_border
ചങ്ങരംകുളം: കോവിഡ് സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് പൊന്നാനി താലൂക്കിൽ നിലനിൽക്കുന്ന ട്രിപ്പിൾ ലോക്ഡൗണിൻെറ മറവിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. അവശ്യസാധനങ്ങൾ വാങ്ങാൻ അപ്രായോഗ്യമായ നിർദേശങ്ങൾ വെച്ച് ജനങ്ങളെ പരിഭ്രാന്തിയിലേക്ക് തള്ളിവിടുകയാണ്. സാധാരണ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ പഞ്ചായത്തുകളിൽ മേഖല തിരിച്ച് കടകൾ തുറക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാൻ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അതോടപ്പം താലൂക്കിനകത്ത് സമ്പർക്കപ്പട്ടികയിലുള്ളവരെ എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നും നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി. ബാവഹാജി, ജില്ല വൈസ് പ്രസിഡൻറ് അശ്റഫ് കോക്കൂർ, മണ്ഡലം നേതാക്കളായ അഹമ്മദ് ബാഫഖി തങ്ങൾ, ഇബ്രാഹിം മൂതൂർ, ഷാനവാസ് വട്ടത്തൂർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story