Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2020 2:57 AM IST Updated On
date_range 2 July 2020 2:57 AM ISTട്രിപ്പിൾ ലോക്ഡൗൺ: അടിച്ചൊതുക്കി പൊലീസ്
text_fieldsbookmark_border
പൊന്നാനി: ട്രിപ്പിൾ ലോക്ഡൗണിനെത്തുടർന്ന് പുറത്തിറങ്ങുന്നവരെ അടിച്ചൊതുക്കി പൊലീസ്. അനാവശ്യത്തിന് പുറത്തിറങ്ങുന്നവർക്ക് പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുറത്തിറങ്ങുന്നവരെയും പൊലീസ് മർദിക്കുന്നുവെന്ന ആരോപണം ശക്തമായി. പെരുമ്പടപ്പ് പഞ്ചായത്തിലെ ഡ്രൈവറായ ഹൈബൽ പാലപ്പെട്ടിയെ ഡ്യൂട്ടിക്കിടെ പെരുമ്പടപ്പ് സി.ഐയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതിയുള്ളത്. പെരുമ്പടപ്പ് സൻെററിൽ രാവിലെയാണ് പൊലീസ് അതിക്രമം നടന്നത്. രാവിലെ പഞ്ചായത്ത് വാഹനം എടുക്കാനായി പെരുമ്പടപ്പിലേക്ക് പോകുന്നതിനിടെ പെരുമ്പടപ്പ് സി.ഐ അൽത്താഫലിയുടെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി ലാത്തികൊണ്ട് കാലിലും കൈയിലും മർദിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് ജീവനക്കാരനെന്ന് തെളിയിക്കുന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും മർദനം തുടർന്നെന്നും ഹൈബൽ പറഞ്ഞു. അതേസമയം, വെളിയങ്കോട് തുറക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകിയ ഷോപ്പ് പൊന്നാനി പൊലീസ് അടപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. തുറക്കാൻ അനുമതിയുള്ള ലിസ്റ്റിൽ ഉൾപ്പെട്ട കട പൊലീസ് ഇടപെട്ട് പൂട്ടിച്ചെന്ന് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റിയാസ് പഴഞ്ഞി ആരോപിച്ചു. എന്നാൽ അനുമതിയില്ലാത്ത കടകളും തുറന്നതിനെത്തുടർന്ന് ചില കടകൾ അടപ്പിക്കുകയായിരുന്നുവെന്ന് പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജ് പറഞ്ഞു. കൂടാതെ പൊന്നാനി താലൂക്ക് ആശുപത്രി ജീവനക്കാരനെയും ഐ.ഡി കാർഡ് കാണിച്ചിട്ട് പോലും ചമ്രവട്ടം പാലത്തിൽ തടഞ്ഞുവെക്കുകയും ചെയ്തു. ഇത്തരത്തിൽ അത്യാവശ്യ കാര്യങ്ങൾ പുറത്തിറങ്ങുന്നവരെ മർദിക്കുകയും തടയുകയും ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Photo: MP PONNANI POLICE PARISHODANA പൊന്നാനിയിൽ പൊലീസിൻെറ നേതൃത്വത്തിൽ നടന്ന പരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story