Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്വകാര്യ...

സ്വകാര്യ ആശുപത്രിക്കെതിരെ കേസ്

text_fields
bookmark_border
എടപ്പാൾ: ജില്ല ആരോഗ്യ വിഭാഗത്തി​ൻെറ നിർദേശം ലംഘിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലെ രോഗികളെ ആൻറി ബോഡി പരിശോധന നടത്തുംവരെ ഡിസ്ചാർജ് ചെയ്യരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് ലംഘിക്കപ്പെട്ടതായി പ്രത്യേക സംഘം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം പ്രത്യേക സംഘം കോവിഡ് പരിശോധനക്കായി എത്തിയപ്പോൾ പല രോഗികളെയും ഡിസ്ചാർജ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇ​േത തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് ചങ്ങരംകുളം പൊലീസ് എപ്പിഡെമിക്ക് ആക്ട് പ്രകാരം കേസെടുത്തത്. പൊന്നാനി താലൂക്കിൽ 16 കേസുകൾ രജിസ്​റ്റർ ചെയ്തു ജില്ല പൊലീസ് മേധാവി എടപ്പാൾ സന്ദർശിച്ചു എടപ്പാൾ: ജില്ല പൊലീസ് മേധാവി യു. അബ്​ദുൽ കരീമി​ൻെറ നേതൃത്വത്തിലുള്ള സംഘം എടപ്പാളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രണ്ട് സ്വകാര്യ ആശുപത്രികളും കോവിഡ് ബാധിതനായ തമിഴ്നാട് സ്വദേശി താമസിച്ച സ്ഥലവും അദ്ദേഹം സന്ദർശിച്ചു. ട്രിപ്പിൾ ലോക്​ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി. ഡിവൈ.എസ്.പി സുരേഷ് ബാബു, സി.ഐ ബഷീർ ചിറക്കൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ട്രിപ്പിൾ ലോക്​ഡൗണിനെ തുടർന്ന് പൊന്നാനി താലൂക്കിൽ ഇതുവരെ 16 പേർക്കെതിരെ കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story