Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2020 9:24 PM GMT Updated On
date_range 1 July 2020 9:24 PM GMTബൈപാസ് ഉടൻ പൂർത്തീകരിക്കണം -എം.എൽ.എ
text_fieldsbookmark_border
വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു. പ്ലാൻ അനുസരിച്ചുള്ള നവീകരണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാചകവാതക ടാങ്കർ മറിഞ്ഞ ദേശീയപാത വട്ടപ്പാറയിൽ സന്ദർശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. MP VATTAPARA KK ABID HUSAIN THANGAL വട്ടപ്പാറ വളവിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിക്കുന്നു അന്നവും വെളിച്ചവുമില്ലാതെ ദുരിതത്തിലായി വട്ടപ്പാറ നിവാസികൾ വളാഞ്ചേരി: ആഹാരം പാകം ചെയ്യാനാവാതെയും വൈദ്യുതിയില്ലാതെയും ദുരിതക്കയത്തിൽപ്പെട്ട് വട്ടപ്പാറ നിവാസികൾ. നേരിയ ഗ്യാസ് ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പൊലീസ് രാത്രിയിൽ തന്നെ മുന്നറിയിപ്പ് നൽകികൊണ്ട് വാഹനത്തിൽ അനൗൺസ്മെൻറ് നടത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അര കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തുകാരാണ് ഏറ്റവും ദുരിതത്തിലായത്. അടുപ്പ് കത്തിക്കാനാവാതെയും വൈദ്യുതിയില്ലാതെയും മണിക്കൂറുകളോളമാണ് പ്രദേശത്തുകാർ പ്രയാസപ്പെട്ടത്. വിദേശത്തുനിന്നും ഇതര സംസ്ഥാനത്തു നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരും ആഹാരമില്ലാതെ ബുദ്ധിമുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story