Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:17 AM IST Updated On
date_range 23 Aug 2022 1:17 AM ISTമർദനമേറ്റ് യുവാവ് മരിച്ചു; പ്രതികൾ ഒളിവിൽ
text_fieldsbookmark_border
കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം ഷൊർണൂർ: വെള്ളം തിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നുള്ള അടിപിടിയിൽ തലക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. യുവാവിനെ മർദിച്ച ആറ് പേർ ഒളിവിൽ. യുവകർഷകനായ തിരുമിറ്റക്കോട് പുളിക്കത്തോട്ടത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ പ്രശാന്താണ് (36) മരിച്ചത്. ഷൊർണൂർ പരുത്തിപ്ര കോഴിപ്പാറ സ്വദേശികളായ ശശി, ഉണ്ണികൃഷ്ണൻ, വേണുഗോപാലൻ, അനിൽകുമാർ, വിപിൻ, പ്രിൻസ് എന്നിവരാണ് ഒളിവിലുള്ളത്. മരിച്ച പ്രശാന്ത് കഴിഞ്ഞ ആറ് മാസമായി ഈ പ്രദേശത്ത് കൃഷി നടത്തി വരുകയാണെന്ന് ഷൊർണൂർ പോലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് വെള്ളം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ശശിയുമായി വഴക്കുണ്ടായി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ശശിയും മറ്റു അഞ്ചുപേരും സംഘമായെത്തി മരിച്ച പ്രശാന്തുമായി തർക്കമുണ്ടായി. തലക്ക് മർദനമേറ്റ പ്രശാന്ത് സമീപത്തെ ബസ് സ്റ്റോപ്പിലെത്തിയിരിക്കെ കുഴഞ്ഞുവീണു. ദൃക്സാക്ഷികൾ ആംബുലൻസിൽ തൃശൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഉച്ചക്കുശേഷം മരിച്ചു. വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. PKD SRR Obit 1 പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story