Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൊന്മുഖം മലയിലേക്ക്...

പൊന്മുഖം മലയിലേക്ക് ജനകീയ മാർച്ച്

text_fields
bookmark_border
പൊന്മുഖം മലയിലേക്ക് ജനകീയ മാർച്ച്
cancel
ചെർപ്പുളശ്ശേരി: പൊന്മുഖം മലയിൽ ആരംഭിച്ച കരിങ്കല്ല് ക്വാറി, ക്രഷർ യൂനിറ്റ് നിർത്തലാക്കുക, ദുരന്തത്തിന് പൊന്മുഖം മലയെ വിട്ടുകൊടുക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ക്രഷർ യൂനിറ്റിലേക്ക് ജനകീയ മാർച്ച്. പൊന്മുഖം മല സംരക്ഷണ സമിതിയാണ് മാർച്ച് സംഘടിപ്പിച്ചത്. നെല്ലായ, വല്ലപ്പുഴ പഞ്ചായത്തിലെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ മാർച്ചിൽ പങ്കെടുത്തു. പൊട്ടച്ചിറയിൽനിന്ന്​ ആരംഭിച്ച മാർച്ച് തെങ്ങുംവളപ്പിന് സമീപം ക്വാറിയുടെ കവാടത്തിൽ പൊലീസ് തടഞ്ഞു. പൊതുയോഗം നെല്ലായ ​പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. അജേഷ് ഉദ്ഘാടനം ചെയ്തു. വല്ലപ്പുഴ പഞ്ചായത്ത്​ അംഗം സി.കെ. ബാബു അധ്യക്ഷത വഹിച്ചു. നെല്ലായ പഞ്ചായത്ത്​ അംഗം എൻ.പി. രാമകൃഷ്ണൻ, പി.കെ. മുഹമ്മദ് ഷാഫി, മൊയ്തീൻകുട്ടി, കെ.എം.കെ. ബാബു, പാറക്കൽ ഉദയൻ, കബീർ മലയിൽ, മുസ്തഫ മലയിൽ എന്നിവർ സംസാരിച്ചു. Pew ch py 5, 6 പൊന്മുഖം മലയിലേക്ക് പൊന്മുഖം മല സംരക്ഷണ സമിതി നടത്തിയ ജനകീയ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story