Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബിഷപ് ജോസഫ് ഇരുമ്പൻ...

ബിഷപ് ജോസഫ് ഇരുമ്പൻ വാർഷിക ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
പാലക്കാട്: രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് ഇരുമ്പന്‍റെ 25ാം ചരമവാർഷികാഘോഷങ്ങൾക്ക്​ തുടക്കമായി. ഞായറാഴ്ച അദ്ദേഹത്തിന്‍റെ ഖബറിടം സ്ഥിതിചെയ്യുന്ന പാലക്കാട് സെന്റ് റാഫേൽസ് കത്രികടലിൽ പള്ളിയിലേക്ക് പദയാത്ര നടന്നു. പാലക്കാട് സാൻജോ ടവറിൽ നിന്നാരംഭിച്ച പദയാത്രക്ക്​ കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ നൽകിയ പതാക വികാരി ജനറാൾ ഫാദർ ജിജോ ചാലക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രാർഥന ശുശ്രൂഷകർക്ക് മണ്ണാർക്കാട് ഫൊറോന വികാരി ഫാ. ജോർജ് തുരുത്തിപ്പള്ളി നേതൃത്വം നൽകി. ഫാ. ജോയ് ചീക്കപ്പാറ ബിഷപ്പിനെ അനുസ്മരിച്ചു. കഞ്ചാവ് ചെടികൾ നശിപ്പിച്ചു അഗളി: പാലക്കാട്‌ എക്‌സൈസ് സ്പെഷൽ സ്‌ക്വാഡും പാലക്കാട്‌ ഐ.ബി ടീമും അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചും സംയുക്തമായി നടത്തിയ റെയ്ഡിൽ അട്ടപ്പാടി കുരുക്കത്തികല്ല് ഊരിന്​ സമീപം നായ് മേട്ടുമലയിലെ വനത്തിൽനിന്ന്​ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. 15 ദിവസം മുതൽ ഒന്നര മാസം വരെ ആയ 375 ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അജിത്, റേ​ഞ്ച് ഫോറസ്റ്റ് ഓഫിസർ സി. സുമേഷ്, പ്രിവന്‍റിവ് ഓഫിസർമാരായ ടി.പി. മണികണ്ഠൻ, എ.കെ. സുമേഷ്, ആർ.എസ്​. സുരേഷ്, സിവിൽ ഓഫിസർമാരായ ജി. വിജേഷ് കുമാർ, ബെൻസൺ ജോർജ്, കെ.എ. ഷാബു, പി. പ്രശാന്ത്, കെ. സുമേഷ്, വനിത സിവിൽ ഓഫിസർ എം. നിമ്മി, ബീറ്റ്​ ഫോറസ്റ്റ് ഓഫിസർ ജിഷ്ണു, ഫോറസ്റ്റ് വാച്ചർമാരായ മാരിയപ്പൻ, എക്‌സൈസ് ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു. pew kanchav അട്ടപ്പാടി മലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story