Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകഞ്ചാവ് വിൽപനയുടെ...

കഞ്ചാവ് വിൽപനയുടെ ഇടത്താവളങ്ങളായി ​ഗ്രാമങ്ങൾ

text_fields
bookmark_border
ലോക് ഡൗൺ കാലഘട്ടത്ത് വ്യാപകമായ കഞ്ചാവ് വിൽപന ശൃംഖല നിലവിൽ എത്താത്ത പ്രദേശങ്ങൾ കുറവാണ്​ പുതുനഗരം: മാറുന്നു. കൊടുവായൂർ, പുതുനഗരം, പെരുവെമ്പ് പഞ്ചായത്തുകളിൽ കഞ്ചാവ്​ വിൽപനക്കാർ തമ്പടിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെന്ന്​ നാട്ടുകാർ പറയുന്നു. പുതുനഗരം റെയിൽവേ ലൈൻ, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ക്വാർട്ടേഴ്സ്, വിരിഞ്ഞിപ്പാടം റോഡ് എന്നിവിടങ്ങളിലും കൊടുവായൂരിൽ ബസ്​ സ്റ്റാൻഡ്​ പരിസരം, പിട്ടുപീടിക, മന്ദത്തുകാവ്, നൊച്ചൂർ, വെമ്പല്ലൂർ റോഡ് എന്നിവിടങ്ങളിലും പെരുവെമ്പ് പഞ്ചായത്തിൽ ഒറ്റപ്പന, പാലത്തുള്ളി റോഡ്, അപ്പളം-കനാൽ റോഡ്, തണ്ണിശേരി എന്നിവിടങ്ങളിലുമാണ് വിൽപന വ്യാപകമായിട്ടുള്ളത്​. ബൈക്കുകളിലും കാറുകളിലുമാണ് ചില്ലറ വിൽപനക്കാർ എത്തുന്നത്. വൈദ്യുതി പോസ്റ്റിന്‍റെ നമ്പർ, കനാൽ കൾവർട്ടുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രം, വിജനമായ പ്രദേശത്ത് ചില വൻമരങ്ങൾ എന്നിവയുടെ അടയാളങ്ങളും മാപ്പ് ലൊക്കേഷനും ഉപയോഗിച്ചാണ് വിൽപന. വിദ്യാർഥികളാണ് ഇവരുടെ ഇരകളാകുന്നത്. കഞ്ചാവും ബീഡിക്കകത്തുള്ള പുകയിലയും കലർത്തിയാണ് വിൽപന. ചിലർ ബീഡിക്കകത്തുള്ള പുകയില പുറത്തെടുത്ത് പകരം കഞ്ചാവ് കയറ്റിയാണ് വിൽക്കുന്നത്. പൊള്ളാച്ചിയിൽ നിന്നാണ് കൊല്ലങ്കോട്, കൊടുവായൂർ, നെന്മാറ, വടക്ക ഞ്ചേരി, ആലത്തൂർ, പാലക്കാട് എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇത്​ എത്തി ക്കുന്നത്. തുടർന്ന് ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യുന്ന ഏജന്‍റിന് കൈമാറും. ലോക് ഡൗൺ കാലഘട്ടത്ത് വ്യാപകമായ കഞ്ചാവ് വിൽപന ശൃംഖല നിലവിൽ എത്താത്ത പ്രദേശങ്ങൾ കുറവാണെന്ന്​ നാട്ടുകാർ പറയുന്നു. എക്സൈസ്, പൊലീസ് എന്നിവർ നടപടിയിൽ പിന്നോട്ടു​പോയതാണ്​ മാഫിയ വളരാൻ ഇടയാക്കിയതെന്ന്​ നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തുകളിലും വാർഡുകളിലും ജനജാഗ്രത കമ്മിറ്റികൾ രൂപവത്​കരിക്കാറുണ്ടെങ്കിലും ഇവയൊന്നും ലഹരിശൃംഖലയെ കണ്ടെത്താനോ ഇല്ലാതാക്കാനോ ശ്രമിക്കാത്തതും വിൽപനക്കാർക്ക് സഹായകമായി. വിദ്യാർഥികളെ ഇരയാക്കി കഞ്ചാവ് വിൽപന നടത്തുന്നവർക്കെതിരെ പൊലീസ് എക്സൈസ് എന്നിവ സംയുക്തമായി സ്കൂൾ തലങ്ങളിൽ പി.ടി.എ കമ്മിറ്റിയെ ഉൾപ്പെടുത്തി ജാഗ്രത ഗ്രൂപ്പുകൾ രൂപവത്​കരിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story